അമ്മ സംഘടനയെ വിമര്‍ശിച്ച് നടന്‍ കൊല്ലം തുളസി നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടുന്നു. അമ്മ തുടങ്ങിയ വര്‍ഷം മോഹന്‍ലാലും മമ്മൂട്ടിയും അടങ്ങുന്ന പാനല്‍ ഉണ്ടായിരുന്നുവെന്നും അന്ന് ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് വേണമെന്ന് താന്‍ വാദിച്ചപ്പോള്‍ ഒറ്റപ്പെട്ടുപോവുകയാണ് ചെയ്തതെന്നും കൊല്ലം തുളസി പറഞ്ഞു.
മഹാനടന്‍ ആകുന്നത് കൊണ്ട് ഭരണ നൈപുണ്യം ഉണ്ടാവണമെന്നില്ലെന്നും പ്രശസ്തി കൊണ്ട് മാത്രം വന്ന ആളുകളെ വെറുതെ പേരിന് വേണ്ടി വെച്ചിരിക്കുകയാണെന്നും കൊല്ലം തുളസി പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് മുമ്പ് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.
‘അമ്മയുടെ തുടക്കം മുതല്‍ അംഗമായിട്ടുള്ള ഒരാളാണ് ഞാന്‍. അമ്മ തുടങ്ങിയ വര്‍ഷം മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള പാനല്‍ ഉണ്ടായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്ന് ഞാന്‍ അന്ന് ഒരു അഭിപ്രായം പറഞ്ഞു. എന്നെ അന്ന് ഒറ്റപ്പെടുത്തി. ഒറ്റപ്പെടുത്തിയതില്‍ പ്രധാനമായും മുന്നില്‍ നിന്ന ആളുകളാണ് മണിയന്‍പിള്ള രാജുവൊക്കെ. പല സിനിമകളില്‍ നിന്നും എന്നെ കട്ട് ചെയ്തു.