Sabarimala
'ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറി ദല്‍ഹിയിലേക്കും മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം; നടന്‍ കൊല്ലം തുളസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 12, 07:17 am
Friday, 12th October 2018, 12:47 pm

കൊല്ലം: ശബരിമല വിധിയില്‍ ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ച് നടനും ബി.ജെ.പി നേതാവുമായ കൊല്ലം തുളസി.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം.


മാറ്റത്തിന് വേണ്ടി സത്യം വിളിച്ചുപറയണം; മീടുവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി


ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പറഞ്ഞു. ചവറയില്‍ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമര്‍ശവുമായി കൊല്ലം തുളസി എത്തിയത്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമര്‍ശം.