| Tuesday, 8th August 2017, 10:28 am

പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സ് വിട്ടുകൊടുത്തില്ല; ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ മരണപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയോട് വീണ്ടും ആശുപത്രി അധികൃതരുടെ ക്രൂരത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം:ചികിത്സ നിഷേധിച്ചതിന്റെ പേരില്‍ മരണപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിയോട് വീണ്ടും ആശുപത്രി അധികൃതരുടെ ക്രൂരത. മൃതൃദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടു പോകാനായി അശുപത്രി അധികൃതര്‍ ആംബുലന്‍സും നിഷേധിച്ചാതായി പരാതി. കൊല്ലം ജില്ലാ ആശുപത്രിയാണ് വളപ്പില്‍ മാറ്റി നിര്‍ത്തിയിട്ടിട്ടും ആംബുലന്‍സ് സ്ഥലത്തില്ലെന്ന് പറഞ്ഞ് ക്രൂരത തുടര്‍ന്നത്.

അശുപത്രി അധികൃതരോട് ആംബുലന്‍സ് ചോദിച്ചെങ്കിലും സ്ഥലത്തില്ലെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐയുടെ ആംബുലന്‍സിലാണ് മൃതൃദേഹം കൊണ്ടുപോയത്. അതേ സമയം ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളജ്, അസീസിയ മെഡിക്കല്‍ കോളജ്, മെഡിട്രിന ആശുപത്രി, കിംസ് ആശുപത്രി, തിരുവനന്തപുരം എസ്‌യുടി ആശുപത്രി പൊലീസ് കേസെടുത്തു ഇന്ന് ആശുപത്രി അധികൃതര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.


Also read ബി.ജെ.പി വിരുദ്ധ പോസ്റ്റുകള്‍ ഇടുന്നത് നിര്‍ത്തിയില്ലെങ്കില്‍ മക്കള്‍ക്ക് അച്ഛനുണ്ടാവില്ല; പ്രവാസി മലയാളി യുവാവിന്റെ ഭാര്യക്ക് ആര്‍.എസ്.എസ്സിന്റെ ഭീഷണിക്കത്ത്


ഇന്നലെയായിരുന്നു റോഡപകടത്തില്‍പ്പെട്ട തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുരുകന്‍ ചികിത്സ നിഷേധിച്ചതിനെതുടര്‍ന്ന് മരണപ്പെട്ടത്. കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞായിരുന്നു ചികിത്സ നിഷേധിച്ചത്. പിന്നീട് കൊല്ലത്തെയും തിരുവനന്തപുരത്തെയും പല സ്വകാര്യ ആശുപത്രികളിലും എത്തിച്ചെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അപകടത്തില്‍പെട്ടയാളെ തിരിച്ചയച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ അവിടെ വെന്റിലേറ്റര്‍ ലഭ്യമല്ലായിരുന്നു.

തുടര്‍ന്ന് ഇയാളെ കൊല്ലത്തെക്ക് തിരിച്ചു കൊണ്ട് വന്നെങ്കിലും ആംബുലന്‍സില്‍ വെച്ച് മരണപെടുകയായിരുന്നു. അപ്പോഴെക്ക് അപകടം നടന്ന് ഏഴുമണിക്കൂര്‍ കഴിഞ്ഞിരുന്നു. ട്രോമ കെയര്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും ചികില്‍സ നിഷേധിക്കുകയായിരുന്നെന്ന് സംഘടനയുടെ പ്രവര്‍ത്തകനായ ജോര്‍ജ് സേവ്യര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more