കൊല്ലം:ഏത് സമരവും ഖദര്‍ ഉടയാതെയാകണം എന്ന പിടിവാശി നേതാക്കള്‍ ഉപേക്ഷിക്കണം എന്ന് കോണ്‍ഗ്രസ് കേന്ദ്ര-കേരള നേതൃത്വത്തോട് ആവശ്യപ്പെട്ട് കൊല്ലം ഡി.സി.സി. ജില്ലാ നേതൃത്വ ക്യാമ്പില്‍ പാസ്സാക്കിയ പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഡിസിസി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.
നിരാശയുടെ സമയമല്ലിതെന്നും പ്രത്യയശാസ്ത്രപരമായി കൂട്ടാവുന്നവരെ ഒപ്പം നിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി മുന്നേറണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒരേ പദവിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ തല്‍സ്ഥാനത്ത് നിന്ന് മാറി പുതിയ ആളുകള്‍ക്ക് അവസരം നല്‍കണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി വന്‍വിജയം നേടിയെങ്കിലും കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് പ്രമേയം.