| Friday, 12th May 2017, 2:26 pm

കൊല്ലത്തെ ബീഫ് വില്‍പ്പനശാല പൂട്ടിക്കാന്‍ ബി.ജെ.പി ഹര്‍ത്താല്‍; ബീഫ് ഫെസ്റ്റ് നടത്തി സി.പി.ഐ.എം പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം നെടുമ്പന പഞ്ചായത്തിലെ നല്ലിലയില്‍ ബീഫ് വില്‍പനശാല പൂട്ടിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍.

നല്ലില ചന്തയിലെ ബീഫ് വില്‍പനശാലയ്ക്ക് ലൈസന്‍സ് ഇല്ലെന്നും അതുകൊണ്ട് തന്നെ ഇത് പൂട്ടിക്കാന്‍ വേണ്ടിയാണ് ഹര്‍ത്താല്‍ എന്നുമാണ് ബി.ജെ.പി പ്രാദേശിക നേതൃത്വം പറഞ്ഞു.

എന്നാല്‍ ബി.ജെ.പിയുടേത് വര്‍ഗീയ അജണ്ടയാണെന്നോരോപിച്ച് സി.പി.ഐ.എം ബീഫ് ഫസ്റ്റ് നടത്തി പ്രതിഷേധിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് സി.പി.ഐ.എമ്മിന്റെ നല്ലില പഞ്ചായത്ത് അംഗവും സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ നേതാക്കളും പറഞ്ഞു.

കാലങ്ങളായി നല്ലില ചന്തയില്‍ പ്രവര്‍ത്തിക്കുന്ന ബീഫ് വില്‍പന കേന്ദ്രത്തിനെതിരെയാണ് ബി.ജെ.പിയുടെ ഹര്‍ത്താല്‍. ബീഫ് കട നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.


Dont Miss ‘പിച്ചയെടുക്കാതെ മകളെ പഠിപ്പിക്കണം’; ലോകം നമിച്ച ആ അച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നന്മയുടെ ട്വിസ്റ്റ് 


നെടുമ്പന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ചന്ത. എന്നാല്‍ ഇവിടെ ബീഫ് വില്‍പനശാലയ്ക്കുള്ള ലൈസന്‍സ് ഇല്ലാതിരുന്നിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.

ഹര്‍ത്താല്‍ അനുകൂലികള്‍ പഞ്ചായത്ത് ആസ്ഥാനം ഉപരോധിച്ചിട്ടുണ്ട്. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more