കൊല്ലം : കൊല്ലം ചിതറയിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ എം.എ ബഷീറിന്റെ കൊലപാതകം കോണ്‍ഗ്രസിന്റെ പകരം വീട്ടലാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ ഇരട്ടക്കൊലപാതകത്തിന് തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നതാണെന്നും കോടിയേരി പറഞ്ഞു.
“കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം ദുഃഖകരവും പ്രതിഷേധാര്‍ഹവുമാണ്. ആ സംഭവത്തെ സി.പി.ഐ.എം തള്ളിക്കളഞ്ഞിരുന്നു. ആരോപണവിധേയനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു”.
അതേസമയം കൊല്ലത്തെ സംഭവത്തില്‍ യാതൊരു വിധത്തിലുള്ള തിരിച്ചടിയും ഉണ്ടാകരുതെന്നും കോടിയേരി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. പ്രദേശത്തെ സമാധാനം പുനഃസ്ഥാപിക്കാന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും ഈ സംഭവത്തിന്റെ പേരില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു.
കൊല്ലം ജില്ലയില്‍ അടുത്തിടെ കോണ്‍ഗ്രസ് നടത്തുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ബഷീറിന്റേതെന്ന് കോടിയേരി പറഞ്ഞു. ഡിസംബര്‍ 29 ന് കൊട്ടാരക്കരയക്ക് അടുത്തുള്ള പവിത്രേശ്വരത്ത് സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ദേവദത്തനെ കോണ്‍ഗ്രസ് കൊലപ്പെടുത്തിയിരുന്നു.
കടയ്ക്കല്‍ ചിതറയില്‍ മഹാദേവരു പച്ചയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനായ എം.എം ബഷീറിനെ ഇന്നലെ വൈകീട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജഹാന്‍ ആക്രമിച്ചത്. 9 കുത്തുകള്‍ ആണ് ബഷീറിന്റെ ശരീരത്തിലുണ്ടായിരുന്നത്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കൊല്ലം ചിതറ പഞ്ചായത്തില്‍ സി.പി.ഐ.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്.
WATCH THIS VIDEO: