തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊടിതോരണങ്ങള്‍ നാട്ടിയതിനും ഫ്ളക്സ് ബോര്‍ഡുകൾ സ്ഥാപിച്ചതിനും സി.പി.ഐ.എമ്മിന് പിയിട്ട് കൊല്ലം കോര്‍പ്പറേഷന്‍. മൂന്നരലക്ഷം രൂപ പിഴയടക്കണമെന്നാണ് നിര്‍ദേശം. കൊല്ലം ജില്ലാ സെക്രട്ടറിയുടേതാണ് നടപടി.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിലാകമാനമായി 20 ഫ്ളക്‌സും 2500 കൊടികളുമാണ് സി.പി.എം.എം സ്ഥാപിച്ചത്. ഇതിനെതിരെയാണ് കൊല്ലം കോര്‍പ്പറേഷന്‍ നടപടിയെടുത്തത്.
ഇന്നലെ (വ്യാഴം) പൊതുസ്ഥലങ്ങളില്‍ ഫ്ളക്സ് ബോര്‍ഡും കൊടിത്തോരണങ്ങളും ഉപയോഗിക്കുന്നതിന് ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നും കൊല്ലം ജില്ല വഴി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്നുമാണ് കോടതി പറഞ്ഞത്.
നിയമത്തിന് മുകളിലാണ് തങ്ങളെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിചാരിക്കുന്നതെന്നും സര്‍ക്കാര്‍ അതിന് കുട പിടിക്കുകയാണെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് വിമര്‍ശനം ഉയര്‍ത്തിയത്. സി.പി.ഐ.എം സംസ്ഥാനസമ്മേളനത്തെ പരോക്ഷമായി ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും തീരുമാനം സ്വീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ച കോടതി, ‘നവകേരളം ശുചിത്വ കേരളം’ എന്ന സര്‍ക്കാരിന്റ തന്നെടാഗ് ലൈനുകള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
എന്നാല്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് നിരന്തരം നിയമലംഘനം ഉണ്ടാകുന്നതായും ടൂറിസത്തിന്റെ അടിസ്ഥാനമാണ് ശുചിത്വം എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ മനസിലാക്കാത്തതെന്താണെന്നും കോടതി ചോദിച്ചു.
കോടതി ഉത്തരവിന്റെ ലംഘനം എന്നത് ഭരണഘടനയുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. പൊതു ഇടങ്ങളിലെ ഫ്ളക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് താന്‍ നിര്‍ത്തുകയാണെന്ന് പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമന്‍ ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച്, കോടതിയുടെ ഒരു ഉത്തരവുകളും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.
എന്നാല്‍ നടപടികള്‍ ഇങ്ങനെ അവസാനിപ്പിച്ചാല്‍ പൊതുജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കരുതി മാത്രമാണ് കേസ് പരിഗണിക്കുന്നത് തുടരുന്നതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
Content Highlight: Kollam Corporation fines CPI(M) for installing flags and flex boards in the city