കൊല്ലം: കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂടിലേക്ക് കടക്കുമ്പോള്‍ തൊട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് മധു. കേരളത്തില്‍ ഏറ്റവും ആദ്യം വിജയിച്ച സ്ഥാനാര്‍ത്ഥിയായ മധുവിനെ ജനങ്ങള്‍ തെരയുന്നത് 24 ന്യൂസിലെ വാര്‍ത്തയ്ക്കിടെയാണ്.
കൊല്ലം കോര്‍പ്പറേഷനിലെ കാവനാട് ഡിവിഷനില്‍ നിന്നാണ് മധു ജയിച്ചത്. മധുവിന്റെ ഫലം പ്രഖ്യാപിച്ച വാര്‍ത്ത അവതരിപ്പിച്ച ശേഷം 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകരായ ശ്രീകണ്ഠന്‍ നായരും അരുണ്‍കുമാറും പരസ്പരം ചോദിച്ച ആരാണ് മധു എന്ന ചോദ്യമാണ് ബുധനാഴ്ച സോഷ്യല്‍ മീഡിയയും ചോദിച്ചത്.
അവസാനം ആ ചോദ്യത്തിന് 24 ന്യൂസ് തന്നെ ഉത്തരം കണ്ടെത്തി. കൊല്ലത്ത് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മധു പുസ്തക പ്രസാധകനാണ്.
താന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നുവന്നതെന്നും ചെഗുവേരയുടെ ആരാധകനാണെന്നും മധു പറയുന്നു. തൊഴില്‍ സമരത്തിലൂടെ പങ്കെടുത്ത് ജയില്‍വാസവുമനുഷ്ഠിച്ചിട്ടുണ്ട് മധു.
കൊല്ലം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് ചരിത്ര വിജയമാണ് നേടിയത്. 55 ഡിവിഷനുകളില്‍ 39 ഇടത്താണ് എല്‍.ഡി.എഫിന് വിജയം. യു.ഡി.എഫ് ഒമ്പത് സീറ്റിലും ബി.ജെ.പി ആറ് സീറ്റിലും എസ്.ഡി.പി.ഐ ഒരിടത്തും വിജയിച്ചു.
2015 ല്‍ എല്‍.ഡി.എഫിന് 37 ഡിവിഷനിലായിരുന്നു വിജയം. അന്ന് യു.ഡി.എഫിന് 15 സീറ്റുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kollam Corparation Madhu 24 News Kerala Local Body Election