|

കൊല്ലം അഴീക്കലില്‍ മത്സ്യബന്ധന വള്ളം മുങ്ങി മൂന്ന് പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് മറിഞ്ഞത്. 16 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.

16 പേരില്‍ പതിമൂന്ന് പേരേയും കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അറിയുന്നത്. ആറാട്ടുപുഴ ഭാഗത്തുനിന്ന് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

അപകടം തുറമുഖത്തോട് ചേര്‍ന്ന് ആയതുകൊണ്ട് തന്നെ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നാണ് അറിയുന്നത്. മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കരയിലേക്ക് എത്തുന്നതിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടമെന്നാണ് അറിയുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.