പ്രൈഡ് മാര്‍ച്ചിനെ പൗരത്വനിയമ വിരുദ്ധ മാര്‍ച്ചാക്കി മാറ്റി എല്‍.ജി.ബി.ടി.ക്യൂപ്ലസ് കമ്മ്യൂണിറ്റി; പങ്കെടുത്തത് നൂറുകണക്കിന് പേര്‍
national news
പ്രൈഡ് മാര്‍ച്ചിനെ പൗരത്വനിയമ വിരുദ്ധ മാര്‍ച്ചാക്കി മാറ്റി എല്‍.ജി.ബി.ടി.ക്യൂപ്ലസ് കമ്മ്യൂണിറ്റി; പങ്കെടുത്തത് നൂറുകണക്കിന് പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th December 2019, 11:16 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ എല്‍.ജി.ബി.ടി.ക്യൂപ്ലസ് കമ്മ്യൂണിറ്റി അംഗങ്ങള്‍ നടത്തിയ ഇത്തവണത്തെ വാര്‍ഷിക പ്രൈഡ് മാര്‍ച്ചിനൊരു പ്രത്യേകതയുണ്ടായിരുന്നു. പൗരത്വ നിയമത്തിനും എന്‍.ആര്‍.സിക്കും എതിരെയുള്ള മാര്‍ച്ചായി കൂടിയാണ് ഇത്തവണ പ്രൈഡ് മാര്‍ച്ച് നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സി വേണ്ട, പൗരത്വ നിയമം വേണ്ട, ഫാസിസം വേണ്ട എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മാര്‍ച്ച് മുന്നേറിയത്. കൊല്‍ക്കത്തയിലെ മുഹമ്മദ് അലി പാര്‍ക്കില്‍ നിന്നും സര്‍ബോജോനിന്‍ ഗ്രൗണ്ട് വരെയായിരുന്നു മാര്‍ച്ച്.

കേരളത്തിലും എല്‍.ജി.ബി.ടി.ക്യൂപ്ലസ് കമ്മ്യൂണിറ്റി അംഗങ്ങളും പ്രതിഷേധം നടത്തിയിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രതിഷേധം നടന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങളിലും കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുക്കുന്നുണ്ട്.