| Wednesday, 15th April 2020, 3:15 pm

കൊവിഡ് പരിശോധന നടത്തുന്നില്ല; ആശങ്കയില്‍ കൊല്‍ക്കത്ത ആശുപത്രിയിലെ മലയാളി ജീവനക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ചാര്‍നോക് ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് പരിശോധന നടത്തുന്നില്ലെന്ന് പരാതി. മലയാളികളടക്കം 300 പേരുള്ള ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയത് 50 ല്‍ താഴെപ്പേര്‍ക്കാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

ഇതേ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കിഡ്‌നി രോഗത്തിന് ചികിത്സ തേടി എത്തിയ രണ്ട് പേര്‍ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ക്കുള്‍പ്പെടെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ മുന്നൂറിലേറെപ്പേര്‍ ജോലി ചെയ്യുന്ന ആശുപത്രിയായിട്ടും ചിലയാളുകള്‍ക്ക് മാത്രമാണ് കൊവിഡ് ടെസ്റ്റ് നടത്തിയതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

തങ്ങള്‍ക്കാര്‍ക്കും ഇതുവരെ ഒരു തരത്തിലുള്ള പരിശോധനയും നടത്തിയിട്ടില്ലെന്ന് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. ആശുപത്രി നിലവില്‍ അടച്ചിരിക്കുകയാണ്.

ഇന്നലെ മാത്രം 23 പുതിയ കേസുകളാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 213 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 37 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ ഏഴ് പേര്‍ മരണപ്പെട്ടിരുന്നു. ഇതില്‍ കൊല്‍ക്കത്തയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more