| Wednesday, 27th June 2018, 11:33 am

അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടാനില്ല; ബി.ജെ.പിയുടെ ക്ഷണം നിരസിച്ച് കൊല്‍ക്കത്തയിലെ പ്രമുഖര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടാന്‍ തയ്യാറാകാതെ കൊല്‍ക്കത്തയിലെ കലാ സാംസ്‌ക്കാരിക, സാമൂഹ്യ രംഗത്തെ പ്രമുഖര്‍.

തെസ്പിയന്‍ സൗമിത്ര ചാറ്റര്‍ജി, സുപ്രീം കോടതി മുന്‍ ജഡ്ജി അശോക് ഗാംഗുലി, പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമായ സന്തോഷ് റാണ, തിയേറ്റര്‍ ആര്‍ടിസ്റ്റുകളായ രുദ്രപ്രസാദ് സെന്‍ ഗുപ്ത, ചന്തന്‍ സെന്‍, മനോജ് മിത്ര, ഗായകന്‍ അമര്‍ പോള്‍, ചിത്രകാരന്‍ സമീര്‍ എയ്ച്ച് തുടങ്ങിയവരാണ് അമിത് ഷായ്‌ക്കൊപ്പം വേദി പങ്കിടാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ക്ഷണം നിരസിച്ചത്.

ബംഗാളി എഴുത്തുകാരന്‍ ബന്‍കിം ചന്ദ്ര ചതോപാധ്യയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്തിയത്. ശ്യാമപ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് പിന്നാലെയായിരുന്നു കൊല്‍ക്കത്തയിലെ പ്രമുഖ വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച സൗത്ത് കൊല്‍ക്കത്ത ഓഡിറ്റോറിയത്തില്‍ വെച്ച് ഇവരെ കാണാനായിരുന്നു അമിത് ഷായുടെ തീരുമാനം.


Also Read മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്രവിലക്ക്; ട്രംപിന് അനുകൂലമായി കോടതി വിധി


ഇതിന്റെ ഭാഗമായി ബി.ജെ.പി പ്രമുഖരെ പരിപാടിക്കായി ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അമിത് ഷാക്കൊപ്പം വേദി പങ്കെടേണ്ടതില്ലെന്നും ആശയവിനിമയം നടത്തേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലായിരുന്നു ഇവര്‍.

പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്ന നടി സൗമിത്രചാറ്റര്‍ജി പരിപാടിക്ക് എത്തില്ലെന്ന് ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിന്റെ നോട്ട് നിരോധത്തിലും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബി.ജെ.പിയുടെ നിലപാടിലും അവര്‍ക്ക് അതൃപ്തിയുള്ളതായി നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.


Also Read അമ്മയില്‍ നിന്നും രാജിവെക്കുന്നതായി ആക്രമണത്തെ അതിജീവിച്ച നടി


ഇന്നലെ വൈകീട്ട് വരെയും അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളുടെ പേര് വെളിപ്പെടുത്താന്‍ ബി.ജെ.പി നേതാക്കള്‍ തയ്യാറായിട്ടില്ല. എന്നാല്‍ സംസ്ഥാനത്തെ 650 ഓളം വരുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ എത്തുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. തങ്ങള്‍ അവരുടെ പേര് പറയുന്നില്ലെന്നും അവര്‍ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്നുമാണ് ബി.ജെ.പി പറയുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗാളിലെത്തുന്ന അമിത് ഷായെ നിരവധി പരിപാടികളില്‍ പങ്കെടുപ്പിക്കാനാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം.

Latest Stories

We use cookies to give you the best possible experience. Learn more