| Tuesday, 23rd February 2021, 9:10 am

കൊക്കെയ്ന്‍ കേസില്‍ കൂടുതല്‍ നേതാക്കള്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; ബി.ജെ.പി നേതാവ് കുടുക്കാന്‍ ശ്രമിക്കുന്നെന്ന് പമേല ഗോസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: നിരോധിത ലഹരി മരുന്നായ കൊക്കെയ്ന്‍ കടത്തിയ കേസില്‍ ബി.ജെ.പി യുവ നേതാവ് പമേല ഗോസ്വാമിയുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് നീങ്ങുന്നു. സംഭവത്തില്‍ ബി.ജെ.പി നേതാവായ രാകേഷ് സിംഗിന് കൊല്‍ക്കത്ത പൊലീസ് സമന്‍സ് അയച്ചു.

രാകേഷ് തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തുണ്ടെന്ന് പമേല പറഞ്ഞതിന് പിന്നാലെയാണ് പൊലീസ് ഇയാളെ വിളിച്ചുവരുത്താന്‍ നടപടി ആരംഭിച്ചത്.

തനിക്ക് കേസില്‍ പങ്കുണ്ടെന്ന് പമേല ആരോപിക്കുന്നുണ്ടെങ്കില്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് രാകേഷ് സിംഗ് അറിയിച്ചു.

എന്നാല്‍ തനിക്കെതിരെ ഇത്തരത്തിലുള്ള ആരോപണം കൊല്‍ക്കത്ത പൊലീസിന്റെ കസ്റ്റഡിയില്‍ ഇരുന്ന് പമേല പൊതുമധ്യത്തില്‍ അഴിച്ചുവിടുകയാണെങ്കില്‍ സേനയ്‌ക്കെതിരെ
മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നാണ് രാകേഷ് പറഞ്ഞത്.

ഇപ്പോള്‍ കൊല്‍ക്കത്ത പൊലീസിന്റെ ഡിറ്റക്ടീവ് ഡിപ്പാര്‍ട്ടുമെന്റാണ് കേസ് അന്വേഷിക്കുന്നത്.

100 ഗ്രാം കൊക്കെയ്ന്‍ ആണ് പമേലയില്‍ നിന്ന് പിടിച്ചെടുത്തത്. പേഴ്സിലും കാറിന്റെ സീറ്റിനടിയിലുമായിരുന്നു കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നതെന്നാണ് പൊലീസ് അറിയിച്ചത്.

പമേലയുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ പ്രബീര്‍ കുമാര്‍ ഡേ എന്ന ആളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kolkata Police summons BJP leader Rakesh Singh in drug seizure case

We use cookies to give you the best possible experience. Learn more