| Monday, 2nd March 2020, 10:05 am

അമിത് ഷായുടെ റാലിയില്‍ 'ഗോലി മാരോ സാലോം കോ' മുദ്രാവാക്യം; മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കൊല്‍ക്കത്ത പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുയോഗത്തില്‍ ഗോലി മാരോ സാലോം കോ മുദ്രാവാക്യം വിളിച്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്ര കുമാര്‍ തിവാരി, ധ്രുബ ബസു, പങ്കജ് പ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.പി.സി 505, 506, 34, 153 A എന്നീ കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ബി.ജെ.പി പാതാക വീശിക്കൊണ്ടാണ് രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രവര്‍ത്തകര്‍ വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കൊല്‍ക്കത്തയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ഇടത്, കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗോ ബാക്ക് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലണം എന്ന് ബി.ജെ.പി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും ബി.ജെ.പി നേതാവ് പര്‍വേശ് ശര്‍മ എന്നിവര്‍ രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണം എന്ന് പറഞ്ഞിരുന്നു. ഇവരുടെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ദല്‍ഹി തെരഞ്ഞെുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ഗോലി മാരോ പ്രസ്താവന തെറ്റായിരുന്നെന്നും അത്തരമൊരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും ഷാ പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more