| Tuesday, 21st December 2021, 10:35 am

ബംഗാളില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് ബി.ജെ.പി; കൊല്‍ക്കത്ത സിവിക് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മുന്നേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം. 144 വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 134 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.

ബി.ജെ.പിയും സി.പി.ഐ.എമ്മും മൂന്ന് സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു.

ഡിസംബര്‍ 19 നാണ് വോട്ടെടുപ്പ് നടന്നത്. 63 ശതമാനമായിരുന്നു പോളിംഗ്.

ബംഗാളില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിടുന്ന ബി.ജെ.പിയ്ക്ക് നിരാശ നല്‍കുന്നതാണ് ഫലം. അതേസമയം സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി നില മെച്ചപ്പെടുത്തുന്നുണ്ടെന്നാണ് ആദ്യഫലം നല്‍കുന്ന സൂചനകള്‍.

ലീഡ് പ്രകാരം 74 ശതമാനത്തിലേറെ വോട്ടുകള്‍ തൃണമൂല്‍ സ്വന്തമാക്കിയപ്പോള്‍ ഒമ്പത് ശതമാനം വോട്ടാണ് ഇടത് പാര്‍ട്ടികള്‍ക്കുള്ളത്. ബി.ജെ.പിയ്ക്ക് എട്ട് ശതമാനം വോട്ടാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്.

128 വാര്‍ഡുകളിലാണ് ഇടതുമുന്നണി മത്സരിക്കുന്നത്. സി.പി.ഐ.എം 93, സി.പി.ഐ 13, ആര്‍.എസ്.പി 7, ഫോര്‍വേഡ് ബ്ലോക്ക് 10 ഇടത്തുമായാണ് മത്സരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Kolkata Municipal Corporation Election Results 2021 LIVE: TMC leads in 133 seats,

We use cookies to give you the best possible experience. Learn more