വരാനിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ ശ്രീലങ്കന്‍ സൂപ്പര്‍താരത്തെ ടീമില്‍ എത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ദ ചാമീരയെയാണ് കൊല്‍ക്കത്ത സൈന്‍ ചെയ്തത്. പരിക്കേറ്റ ഇംഗ്ലണ്ട് പേസര്‍ ഗസ് അറ്റ്കിന്‍സണിന് പകരക്കാരന്‍ ആയാണ് ശ്രീലങ്കന്‍ താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.
ഇതിനുമുമ്പ് 2018, 2021,2022 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ ശ്രീലങ്കന്‍ താരം കളിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനും വേണ്ടിയാണ് താരം കളിച്ചത്. ലഖ്‌നൗവിന് വേണ്ടി 12 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകളാണ് താരം നേടിയത്.
അതേസമയം 2018 സീസണില്‍ രാജസ്ഥാന്‍ കളിക്കുമ്പോള്‍ നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കുറച്ചു മത്സരങ്ങള്‍ ചമീരക്ക് നഷ്ടമായിരുന്നു. എന്നാല്‍ 2022ല്‍ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി മിന്നും പ്രകടനമാണ് ശ്രീലങ്കന്‍ പേസര്‍ നടത്തിയത്.
ചാമീരയുടെ വരവിന് പിന്നാലെ കൊല്‍ക്കത്തയുടെ ബൗളിങ് യൂണിറ്റ് കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.
ശ്രീലങ്കയ്ക്കായി 55 ടി-20 മത്സരങ്ങളില്‍ നിന്നും 55 വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 8.08 ആണ് താരത്തിന്റെ ഇക്കോണമി.
2024 ഐ.പി.എല്ലിനുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌ക്വാഡ്
നിതീഷ് റാണ, റിങ്കു സിങ് , റഹ്‌മാനുള്ള ഗുര്‍ബാസ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജെയ്‌സണ്‍ റോയ്, സുനില്‍ നരെയ്ന്‍, സുയാഷ് ശര്‍മ, അനുകുല്‍ റോയ്, ആന്ദ്രേ റസല്‍, വെങ്കിടേഷ് അയ്യര്‍, ഹര്‍ഷിത് ചവറ റാണ, വാരിഭവ് ചകര റാണ, വൈബുന്‍ ചവറ റാണ. കെ.എസ് ഭരത്, ചേതന്‍ സക്കറിയ, മിച്ചല്‍ സ്റ്റാര്‍ക്ക്, അങ്ക്കൃഷ് രഘുവംഷി, രമണ്‍ദീപ് സിങ്, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, മനീഷ് പാണ്ഡെ, മുജീബ് ഉര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര, സാക്കിബ് ഹുസൈന്‍.
Content Highlight; Kolkata Knight Riders sign Dushmantha Chameera