കൊൽക്കത്ത: ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന സർക്കുലർ ഇറക്കി കൊൽക്കത്തയിലെ ജെ.എൻ റേ ആശുപത്രി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നതിന് പ്രതിഷേധമായിട്ടാണ് ഇത്തരം നടപടിയെടുത്തതെന്നാണ് ആശുപത്രിയുടെ വാദം.
കൊൽക്കത്ത: ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന സർക്കുലർ ഇറക്കി കൊൽക്കത്തയിലെ ജെ.എൻ റേ ആശുപത്രി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നതിന് പ്രതിഷേധമായിട്ടാണ് ഇത്തരം നടപടിയെടുത്തതെന്നാണ് ആശുപത്രിയുടെ വാദം.
ബംഗ്ലാദേശ് പൗരന്മാർ ഇന്ത്യൻ പതാകയെ അപമാനിച്ചതും ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുമാണ് ഈ തീരുമാനത്തിന് നിർബന്ധിതരാക്കിയതെന്ന് ജെ.എൻ റേ ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
‘ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് ഒരു ബംഗ്ലാദേശി രോഗിയെയും ഞങ്ങൾ ചികിത്സയ്ക്കായി പ്രവേശിപ്പിക്കില്ലെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് പ്രാഥമികമായി അവർ ഇന്ത്യയെ അപമാനിച്ചത് മൂലമാണ്,’ ആശുപത്രി ഉദ്യോഗസ്ഥൻ സുബ്രാൻഷു ഭക്ത് പറഞ്ഞു.
അതിർത്തിയിൽ നിന്നടക്കമുള്ള ബംഗ്ലാദേശികളായിട്ടുള്ള വ്യക്തികൾക്ക് ആശുപത്രിയിൽ ചികിത്സ നൽകരുതെന്ന് പറയുന്ന സർക്കുലർ ജീവനക്കാർക്ക് നൽകുകയായിരുന്നു ആശുപത്രി.
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആരോപിക്കപ്പെടുന്ന അതിക്രമങ്ങൾക്കെതിരായ പ്രതിഷേധ സൂചകമായി നഗരത്തിലെ മറ്റ് ആശുപത്രികളോടും ഇത് ചെയ്യാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
‘ത്രിവർണ പതാകയെ അപമാനിക്കുന്ന ബംഗ്ലാദേശികളെ ചികിത്സിക്കുന്നത് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. അവരുടെ സ്വാതന്ത്ര്യത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു, എന്നാൽ അവരുടെ ഇന്ത്യാ വിരുദ്ധ വികാരങ്ങൾക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. മറ്റ് ആശുപത്രികളും ഞങ്ങളെ പിന്തുണയ്ക്കുമെന്നും സമാനമായ നടപടികൾ സ്വീകരിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Kolkata hospital says it won’t treat Bangladeshi patients