ബംഗാളിലെ ആര്‍.എസ്.എസ് റാലിയില്‍ 4000 കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി; ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് മമതാ സര്‍ക്കാര്‍
Daily News
ബംഗാളിലെ ആര്‍.എസ്.എസ് റാലിയില്‍ 4000 കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി; ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് മമതാ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2017, 3:49 pm

KATA

ആര്‍.എസ്.എസിന്റെ പരിപാടി നടക്കുന്നിടത്ത് ആവശ്യത്തിന് പൊലീസിനെ വിന്യസിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റാലിയ്ക്ക് കൊല്‍ക്കത്ത പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആര്‍.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു.

കൊല്‍ക്കത്ത: ഒരു ലക്ഷത്തോളം ആളുകളെ ഇറക്കി ബംഗാളില്‍ റാലി നടത്താനുള്ള ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി.കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് റൗണ്ടില്‍ റാലി നടത്താന്‍ ആര്‍.എസ്.എസിന് കൊല്‍ക്കത്ത ഹൈക്കോടതി ഉപാധികളോടെയാണ് അനുമതി നല്‍കിയത്. ക്ഷണിക്കപ്പെട്ടവരല്ലാതെ പുറത്തു നിന്നു വന്നവര്‍ റാലിയില്‍ പങ്കെടുക്കരുത്. 4000 കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല, 2 മണിയ്ക്കും വൈകീട്ട് 6 മണിയ്ക്കും ഇടയിലാകണം റാലി. തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടു വെച്ചത്.

ആര്‍.എസ്.എസിന്റെ പരിപാടി നടക്കുന്നിടത്ത് ആവശ്യത്തിന് പൊലീസിനെ വിന്യസിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. റാലിയ്ക്ക് കൊല്‍ക്കത്ത പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആര്‍.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു.

ജനുവരി 14നാണ് മോഹന്‍ ഭഗവത് പങ്കെടുക്കുന്ന റാലി നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 14ന് റാലി നടത്താന്‍ പറ്റില്ലെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റണമെന്നും ആവശ്യപ്പെട്ടാണ് പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചത്.

Read more: തോറ്റ് തോറ്റ്, പ്രണയം മരിച്ച്, ഹൃദയം നിലച്ച്, ബിരുദം ലഭിച്ച്, വീട്ടില്‍ തിരിച്ചെത്തുന്ന മൃതദേഹങ്ങള്‍ക്കെല്ലാം ഒരേയൊരു പേര് ‘എഞ്ചിനീയര്‍’

ആദ്യം ഭൂകൈലാഷിലും പിന്നീട് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലുമാണ് ആര്‍.എസ്.എസിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നത്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിനെയാണ് റാലിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്.

റാലിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബംഗാളിലെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പി ബംഗാള്‍ സ്റ്റേറ്റ് പ്രസിഡന്റ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടത്.

അതിനിടെ റാലിയുടെ മറവില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസിനു പദ്ധതിയുണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. മമത സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുകയാണെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.