| Sunday, 12th September 2021, 3:56 pm

കൊല്‍ക്കത്തയിലെ മേല്‍പ്പാലം, അമേരിക്കയിലെ കെട്ടിടം; യോഗിയുടെ ഫോട്ടോഷോപ്പ് 'വികസന' പരസ്യം; കൈയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ യു.പി മുഖ്യമന്ത്രി ആദ്യത്യനാഥ് നല്‍കിയ പരസ്യം വിവാദത്തില്‍.

യു.പിയില്‍ നടത്തിയ വികസനമെന്ന രീതിയില്‍ പരസ്യത്തില്‍ യോഗി നല്‍കിയ ഫ്‌ളൈ ഓവറിന്റെ ചിത്രം ബംഗാളിലേതാണെന്ന് അവകാശപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

പരസ്യത്തിന് താഴെയുള്ള കൊളാഷിലാണ് കൊല്‍ക്കത്തയിലെ ഫ്‌ളൈ ഓവര്‍ ഉള്ളത്. നീലയും-വെള്ളയും കലര്‍ന്ന പെയിന്റും മഞ്ഞ ടാക്‌സികളും ഉള്ള ഫ്‌ളൈ ഓവര്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ നിര്‍മ്മിച്ച സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ ‘മാ ഫ്‌ളൈ ഓവര്‍’ ആണെന്ന് പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ബി.ജെ.പിയേയും യോഗിയേയും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി രംഗത്തെത്തി.

യോഗി ആദിത്യനാഥിനായി യു.പിയെ മാറ്റുകയെന്നാല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ബംഗാളില്‍ ഉണ്ടാക്കിയ വികസനങ്ങളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് അവരുടേത് പോലെ ഉപയോഗിക്കുകയാണോ എന്ന് അദ്ദേഹം ചോദിച്ചു.

ഫുള്‍ പേജ് പരസ്യമാണ് യോഗി സര്‍ക്കാര്‍ പത്രത്തില്‍ നല്‍കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kolkata Flyover In Yogi Adityanath “Development” Ad. Trinamool In Splits

Latest Stories

We use cookies to give you the best possible experience. Learn more