| Saturday, 22nd August 2020, 11:22 am

'കോകില-ഗോപി' വഴക്കിനിടയില്‍ കുറച്ച് ബീറ്റ്‌സ് കൂടി ചേര്‍ത്തപ്പോള്‍ കിട്ടിയത് കിടിലന്‍ റാപ് സോംഗ്; ട്വിറ്ററില്‍ ട്രെന്‍ഡിംഗായ വീഡിയോ കാണാം...

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രോളുകള്‍ക്കും മീമുകള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത വിഭാഗമാണ് സീരിയലുകള്‍. നാടകീയതയുടെ പാരമ്യത്തിലെത്തിക്കുന്ന ഡയലോഗുകള്‍ ട്രോളന്‍മാരുടെ ഇഷ്ടവിഷയമാണ്.

ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു റാപ്പ് സോംഗ് ഉണ്ട്. എന്താ പ്രത്യേകതയെന്നല്ലേ? ഈ റാപ്പ് ഉണ്ടാക്കിയിരിക്കുന്നത് ഒരു ഹിന്ദി സീരിയയിലെ ഡയലോഗ് ഉപയോഗിച്ചുകൊണ്ടാണ്.

കേരളത്തില്‍ വരെ ആരാധകരുള്ള ഹിന്ദി സീരിയലുകളിലൊന്നാണ് ‘സാഥ് നിഭാന സാഥിയ’. അതിലെ പ്രധാന കഥാപാത്രമായ കോകില ബെനിന്റെ ഡയലോഗാണ് റാപ്പ് സോംഗ് രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഔറംഗബാദ് സ്വദേശിയായി യാഷ് രാജ് മുക്ഹാതെയാണ് ഈ റാപ് സോംഗിനു പിന്നില്‍. സീരീയലിലെ ഒരു രംഗത്തിന്റെ ഡയലോഗുകള്‍ക്കൊപ്പം ഹാര്‍മോണിയം ബീറ്റ്‌സും കൂടി ചേര്‍ത്ത് ഓട്ടോ ട്യൂണ്‍ ചെയ്തപ്പോള്‍ ലഭിച്ചത് കിടിലനൊരു റാപ് സോംഗാണ്.

റാപ് സോംഗ് ഉണ്ടാക്കാന്‍ യാഷ് രാജ് തെരഞ്ഞെടുത്ത രംഗവും അതിലേറേ കൈയ്യടി നേടുന്നു. സീരീയലില്‍ കോകില ബെന്‍ തന്റെ മരുമകളായ ഗോപിയെ വഴക്കു പറയുന്ന സീനാണ് റാപ് സോംഗിന്റെ പശ്ചാത്തലം. സീരീയലിന്റെ സ്ഥിരം പ്രേക്ഷകരായിരുന്നവര്‍ക്ക് വേഗം റിലേറ്റ് ചെയ്യാന്‍ കഴിയുന്ന രംഗമായതിനാല്‍ റാപ് സോംഗും വേഗം വൈറലായി.

‘കോകിലയുടെ ഡയലോഗ്‌സ് എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ സംസാരിക്കുന്നതില്‍ ഒരു പ്രത്യേക താളമുണ്ട്. അതിനോടൊപ്പം കീബോര്‍ഡിലെ എന്റെ ഇഷ്ട ബീറ്റ്‌സ് കൂടി ചേര്‍ക്കാമെന്ന് തോന്നി ചെയ്തതാണ് ഈ റാപ്’- യാഷ് രാജ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

റാപ് സോംഗ് വൈറലായതോട നിരവധി പേരാണ് സോംഗിനെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്. ഡയലോഗിന്റെ താളത്തിനൊപ്പം ചേര്‍ന്നുപോകുന്ന തരത്തിലാണ് റാപ് ഒരുക്കിയിരിക്കുന്നതെന്ന് നിരവധി പേര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: kokila ben grilling gopi bahu rap song

We use cookies to give you the best possible experience. Learn more