| Sunday, 25th December 2022, 11:55 am

നിലവിട്ട് കോഹ്‌ലി; വിക്കറ്റ് ആഘോഷിച്ച ബംഗ്ലാദേശ് താരങ്ങളോട് തട്ടിക്കയറി താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ്‌ പരമ്പര തൂത്ത് വാരിയിരിക്കുകയാണ് ഇന്ത്യൻ ടീം. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചിരുന്ന ഇന്ത്യ രണ്ടാം മത്സരവും മൂന്ന് വിക്കറ്റിന് സ്വന്തമാക്കി. വിജയലക്ഷ്യമായ 145 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യൻ ടീം ഏഴ് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് വിജയം സ്വന്തമാക്കിയത്.

ചെറിയ വിജയലക്ഷ്യം എളുപ്പത്തിൽ മറികടക്കാനിറങ്ങിയ ഇന്ത്യയെ പക്ഷെ ബംഗ്ലാദേശ് വിറപ്പിച്ചു.74 റൺസ് നേടുമ്പോഴേക്കും ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യൻ ടീമിനെ ശ്രെയസ് അയ്യരും അശ്വിനും ചേർന്നാണ് വിജയതീരത്തിലേക്ക് നയിച്ചത്.

എന്നാൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരം ശ്രദ്ധയാകർഷിക്കുന്നത് കോഹ് ലി യുടെ പെരുമാറ്റം കൊണ്ട് കൂടിയാണ്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം വിരാട്  ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോര്‍ത്തതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിക്കറ്റ് നേട്ടം ബംഗ്ലാദേശ് ആഘോഷിച്ചതാണ് താരം പ്രകോപിതനാവാന്‍ കാരണം. ഒരു റൺസിനായിരുന്നു താരം പുറത്തായിരുന്നത്. തന്റെ വിക്കറ്റ് നേട്ടം ആഘോഷിച്ച ബംഗ്ലാ താരങ്ങളോട് മോശം ഭാഷയിലടക്കം പ്രതികരിച്ച കോഹ്ലിയെ അംപയർമാരും ബംഗ്ലാ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനും അടക്കം ചേർന്നാണ് സമാധാനിപ്പിച്ചത്.

കോഹ്ലിയുടെ വിക്കറ്റ് ബംഗ്ലാദേശ് താരങ്ങൾ വലിയ ശബ്ദമുണ്ടാക്കി ആഘോഷിക്കുകയും കോഹ്ലിയുടെ മുന്നില്‍ നിന്ന് പരിഹസിക്കുന്നതുപോലെ ആഘോഷിക്കുകയും ചെയ്തതോടെയാണ് താരത്തിന്റെ നിയന്ത്രണം തെറ്റിയത്. മടങ്ങിപ്പോവുമ്പോഴും താരം ദേഷ്യത്തിലായിരുന്നു.

ടെസ്റ്റ്‌ ക്രിക്കറ്റിൽ സമീപകാലത്ത് തുടരുന്ന മോശം ഫോമാണ് കോഹ്ലി യുടെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റത്തിന് കാരണം എന്നാണ് റിപ്പോർട്ടുകൾ.ആദ്യ മത്സരത്തിൽ 24 റൺസിന് പുറത്തായ താരം രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റാണ് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിൽ നിന്നും 20 റൺസ് മാത്രമാണ് കോഹ്ലി കരസ്ഥമാക്കിയത്.

എന്നാൽ കോഹ്ലിയുടെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.ആദ്യ മത്സരത്തിൽ ലിറ്റൻ ദാസിനെ പുറത്താക്കിയപ്പോൾ പരിഹസിച്ച കോഹ്ലി തന്നെ അവർ തിരിച്ച് പരിഹസിക്കുമ്പോൾ ആസ്വസ്ഥനാകുന്നത് ശരിയല്ലാ എന്നാണ് ഒരു വിഭാഗം ആരാധകരുടെ പക്ഷം.

അതേ സമയം ബംഗ്ലാദേശ് പര്യടനം പൂർത്തിയാക്കിയ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ ജനുവരി മൂന്നിന് ശ്രീലങ്കക്കെതിരെയാണ്.

Content Highlights:Kohli scold Bangladesh players who celebrated his wicket

We use cookies to give you the best possible experience. Learn more