അമ്മയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാര്‍ത്ത ഉണ്ടാക്കരുത്: വിരാട് കോഹ്ലിയുടെ സഹോദരന്‍
വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരായ ആദ്യത്തെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ഉപേക്ഷിച്ചിരുന്നു. ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ താരത്തിന്റെ അമ്മ ഗുരുതരാവസ്ഥയില്‍ ആണെന്നും താരം ഇപ്പോള്‍ അമ്മയുടെ കൂടെ ആണെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ വിരാടിന്റെ മൂത്ത സഹോദരന്‍ വികാസ് കോഹ്‌ലി തങ്ങളുടെ അമ്മക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ഫിറ്റ് ആണെന്നും പറയുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും ന്യൂസ് പോര്‍ട്ടലുകളിലും അത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
വിരാടിന്റെ അമ്മ സരോജ് കോഹ്ലി താരത്തിന്റെ കരിയറില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ആളാണ്. താരം ഇപ്പോഴും അമ്മയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ വികാസ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
എന്നാല്‍ ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ടിനെതിരായ അവസാന മൂന്നു ടെസ്റ്റുകളിലേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് താരം ഇതുവരെ ഒരു വിവരവും നല്‍കിയിട്ടില്ല. ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 28 റണ്‍സിന്റെ തോല്‍വിയാണ് രേഖപ്പെടുത്തിയത്. വിരാടിന്റെ അഭാവം മത്സരത്തിലൂടെ ഉടനീളം അനുഭവപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ ടി-ട്വന്റി മത്സരത്തിലാണ് താരം അവസാനമായി കളിച്ചത്. 14 മാസങ്ങള്‍ക്ക് ശേഷമായിരുന്നു താരം ടീമില്‍ തിരിച്ചെത്തിയത്.
Content Highlight: Kohli’s brother tells not to make fake news about our mother