ബി.സി.സി.ഐ മുന്നോട്ട് വെച്ച വമ്പന്‍ ഓഫര്‍ തട്ടിത്തെറിപ്പിച്ചാണ് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി സ്ഥാനമൊഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകള്‍.
സ്ഥാനമൊഴിയുന്നതിനെ സംബന്ധിച്ച് ബി.സി.സി.ഐയെ ഫോണ്‍ മുഖാന്തരം അറിയിച്ചപ്പോള്‍ ബെംഗളൂരുവില്‍ വെച്ച് വിടവാങ്ങള്‍ മത്സരം നല്‍കാമെന്നായിരുന്നു ബി.സി.സി.ഐ കോഹ്‌ലിയോട് പറഞ്ഞിരുന്നത്.
കരിയറിലെ 100ാം അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ നയിച്ചതിന് ശേഷം സ്ഥാനമൊഴിയാനുള്ള സുവര്‍ണാവസരമൊയിരുന്നു ബി.സി.സി.ഐ വാഗ്ദാനം ചെയ്തത്.
എന്നാല്‍ സിനിമാ സ്റ്റൈല്‍ മറുപടി നല്‍കിയാണ് താരം ഓഫര്‍ നിരസിച്ചത്. ഒരു മത്സരം കൊണ്ട് വ്യത്യാസമൊന്നും ഉണ്ടാവാന്‍ പോവുന്നില്ല’ എന്നാണ് കോഹ്‌ലി ബി.സി.സി.ഐയക്ക് മറുപടി നല്‍കിയത്.
ദക്ഷിണാഫ്രിക്കയ്ക്കതിരായ പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോഹ്‌ലി അപ്രതീക്ഷിതമായി നായകസ്ഥാനം രാജിവെക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പേരും പെരുമയും നെഞ്ചിലേറ്റിയാണ് താരം വിടവാങ്ങുന്നത്.
2014ലായിരുന്നു വിരാട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. 2014ല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ നേടിയ സമനിലയോടെയാണ് സ്ഥാനമൊഴിഞ്ഞ എം.എസ്. ധോണിക്ക് പിന്നാലെയാണ് വിരാട് ടെസ്റ്റ് ക്യാപ്റ്റന്‍സി സ്വീകരിച്ചത്.
നായകസ്ഥാനമേറ്റടുത്ത ശേഷം 68 മത്സരങ്ങളിലാണ് വിരാട് ഇന്ത്യയെ നയിച്ചത്.
കോഹ്‌ലി നയിച്ച 68 മത്സരങ്ങളില്‍ 40ലും ഇന്ത്യ ജയിച്ചിരുന്നു.17 മത്സരങ്ങള്‍ തോല്‍ക്കുകയും 11 മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമധികം ജയശരാശരിയുള്ളത് വിരാടിനാണ്.