| Thursday, 26th April 2018, 1:00 pm

കോഹ്‌ലിയ്ക്ക് വീണ്ടും ഖേല്‍ രത്‌ന ശുപാര്‍ശ; ദ്രാവിഡിന് ദ്രോണാചാര്യ പുരസ്‌കാരം നല്‍കണമെന്ന് ബി.സി.സി.ഐ

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ ബി.സി.സി.ഐ വീണ്ടും രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. ഇന്ത്യന്‍ അണ്ടര്‍ 19 ടീം പരിശീലകനും മുന്‍ താരവുമായ രാഹുല്‍ ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനായും ബി.സി.സി.ഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ദ്രാവിഡിനെ അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ടെന്ന് ബി.സി.സി.ഐ ഇടക്കാല പ്രസിഡണ്ടായ വിനോദ് റായ് സ്ഥിരീകരിച്ചു. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിന്റെ പേരിലുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് സുനില്‍ ഗവാസ്‌കറെയും ശുപാര്‍ശ ചെയ്തിട്ടുണ്ട്.


Also Read:  ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാരെന്ന ചോദ്യത്തിന് ഗൂഗിള്‍ നല്‍കുന്ന ഉത്തരം മോദിയുടെ ചിത്രം; ആദ്യ ധനമന്ത്രിയെന്ന ചോദ്യത്തിന് അരുണ്‍ ജെയ്റ്റ്‌ലിയുടേയും


“സര്‍ക്കാരിന്റെ പരിഗണനയക്കായി നിരവധി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദ്രാവിഡിനെ ദ്രോണാചാര്യ അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ട്.” വിനോദ് റായിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയിരുന്നു. 2016 ല്‍ ഇന്ത്യ ഫൈനലിലെത്തിയപ്പോഴും ദ്രാവിഡായിരുന്നു പരിശീലകന്‍. കോഹ്‌ലിയെ രണ്ടാം തവണയാണ് ഖേല്‍ രത്‌നക്കായി ശുപാര്‍ശ ചെയ്യുന്നത്. 2016 ലും താരത്തെ അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.

റിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടിയിരുന്ന പി.വി സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാകര്‍ എന്നിവരായിരുന്നു 2016 ലെ പുരസ്‌കാര ജേതാക്കള്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more