സൗത്ത് ആഫ്രിക്കയുമായുള്ള ടി-ട്വന്റി പരമ്പരയും ഏകദിന പരമ്പരയും അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-ട്വന്റി സമനിലയില്‍ കലാശിച്ചതോടെ ഏകദിന മത്സരത്തില്‍ രണ്ടു വിജയം സ്വന്തമാക്കി ഇന്ത്യ പരമ്പര വിജയിക്കുകയായിരുന്നു. ഇനി നടക്കാനിരിക്കുന്നത് സൗത്ത് ആഫ്രിക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളാണ്.
ഡിസംബര്‍ 26ന് ജോഹന്നാസ് ബര്‍ഗില്‍ ആണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. രണ്ടാം മത്സരം കേപ്ടൗണിലാണ് നടക്കുക. മത്സരത്തിനു മുന്നേ നാട്ടിലേക്ക് മടങ്ങിയ കോഹ്‌ലി പ്രാക്ടീസ് സെക്ഷനില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ബോക്‌സിങ് ഡെയ് ടെസ്റ്റ് മത്സരത്തില്‍ വിജയിക്കാനും മികച്ച പ്രകടനം നടത്താനും ടീം ഇന്ത്യ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.
എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്ററായ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി നേടാന്‍ കഴിഞ്ഞാല്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന്റെ റെക്കോഡിനൊപ്പം എത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്.
ആക്ടീവ് ബാറ്റര്‍മാരില്‍ എവേ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമാണ് സ്റ്റീവ് സ്മിത്ത്. 16 സെഞ്ച്വറികളാണ് സ്മിത്തിന് എവേ മത്സരങ്ങളില്‍ നേടാന്‍ സാധിച്ചത്. എന്നാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് 15 സെഞ്ച്വറിയുമായിട്ടാണ് കോഹ്‌ലി ഉള്ളത്. സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ സ്മിത്തിന്റെ റെക്കോഡിനൊപ്പം എത്താനാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്കുള്ള അവസരം.
പട്ടികയില്‍ ഉള്ളവരുടെ രാജ്യം, പേര്, സെഞ്ച്വറിയുടെ എണ്ണം എന്ന ക്രമത്തില്‍
ഓസ്‌ട്രേലിയ – സ്റ്റീവ് സ്മിത്ത് – 16
ഇന്ത്യ – വിരാട് കോഹ്‌ലി – 15
ന്യൂസിലാന്‍ഡ് – കെയ്ന്‍ വില്യംസണ്‍ – 13
ഇംഗ്ലണ്ട് – ജോ റൂട്ട് – 12
ഇന്ത്യ – ചെതേശ്വര്‍ പൂജാര – 9
2023 ഏകദിന ലോകകപ്പിന് ശേഷം വിരാട് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയയുമായിട്ടുള്ള പരമ്പരയിലും സൗത്ത് ആഫ്രിക്കയുമായിട്ടുള്ള ഏകദിന, ടി ട്വന്റി പരമ്പരകളിലും താരം ഉണ്ടായിരുന്നില്ല. താരത്തിന്റെ കൂടെ രോഹിത് ശര്‍മയും വിശ്രമത്തില്‍ ആയിരുന്നു. എന്നിരുന്നാലും ദീര്‍ഘ ഫോര്‍മാറ്റ് ക്രിക്കറ്റില്‍ താരത്തിന്റെ അടുത്ത സെഞ്ച്വറിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
Content Highlight: Kohli needs only one century to Equal Smith’s record