| Wednesday, 5th September 2018, 11:39 am

'മാച്ച് റഫറി വന്ന് ആ പത്രം മുന്നിലേക്കിട്ടപ്പോള്‍ എന്നെ കളിയില്‍ നിന്നും വിലക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുകയായിരുന്നു'; നടുവിരല്‍ ആംഗ്യത്തില്‍ വിശദീകരണവുമായി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: 2012 ല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണികള്‍ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. വിസ്ഡണ്‍ ക്രിക്കറ്റ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കോഹ്‌ലിയുടെ ക്ഷമാപണം.

ഓസ്‌ട്രേലിയന്‍ ആരാധകരുടെ കളിയാക്കലുകള്‍ ഏറിയപ്പോള്‍ കോഹ്‌ലി ബൗണ്ടറി ലൈനിനരികില്‍ നിന്ന് നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. ഇത് പിന്നീടിറങ്ങിയ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരുന്നു.

” ആ സംഭവത്തിനുശേഷം മാച്ച് റഫറി രഞ്ജന്‍ മധുഗല്ലെ തന്നെ കാണാന്‍ വന്നിരുന്നു. കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു, എന്തായിരുന്നു ഇന്നലെ ബൗണ്ടറി ലൈനില്‍ നടന്നത്. ഞാന്‍ പറഞ്ഞു, ഒന്നുമില്ലല്ലോ… അപ്പോള്‍ അദ്ദേഹം ഒരു പത്രമെടുത്ത് എന്റെ മുന്നിലേക്കിട്ടു. അതില്‍ ഞാന്‍ കാണികള്‍ക്കു നേരെ നടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരു വലിയ ചിത്രം.”

ALSO READ: കളി വീണ്ടും കാര്യവട്ടത്ത്; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടം കേരളപ്പിറവി ദിനത്തില്‍

ഉടന്‍ താന്‍ അദ്ദേഹത്തോട് ക്ഷമ ചോദിച്ചെന്നും തന്നെ വിലക്കരുതെന്ന് ആവശ്യപ്പെട്ടെന്നും കോഹ്‌ലി പറയുന്നു. അപ്പോള്‍ ചെയ്യുന്നതിന്റെ കാര്യഗൗരവം താന്‍ മനസിലാക്കിയിരുന്നില്ലെന്നും താന്‍ കൂളാണെന്ന് കാണിക്കാനായിരുന്നു ആ പ്രവൃത്തിയെന്നും കോഹ്‌ലി പറഞ്ഞു.

ഒടുവില്‍ ആ പ്രശ്നത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടു. അദ്ദേഹം നല്ല ഒരു മനുഷ്യനായിരുന്നു. ചോരതിളപ്പില്‍ ചെയ്തതാണെന്ന് അദ്ദേഹത്തിന് മനസിലായെന്നും കോഹ്‌ലി പറഞ്ഞു.

ഇത്തരത്തില്‍ ചെറുപ്പത്തില്‍ ചെയ്തുകൂട്ടിയ ഓരോ കാര്യങ്ങള്‍ ആലോചിച്ച് ഇപ്പോള്‍ താന്‍ ചിരിക്കാറുണ്ടെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കു വേണ്ടിയും ഒന്നിനു വേണ്ടിയും താന്‍ മാറിയിട്ടില്ലെന്ന കാരണത്താല്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more