ക്ഷീണമകറ്റാന്‍ ധവാന് കോഹ്‌ലിയുടെ വക മസാജ് ഫ്രീ; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

കേപ്ടൗണ്‍: ക്രിക്കറ്റില്‍ മാത്രമല്ല മറ്റു ചില മേഖലകളില്‍ കൂടി തനിക്കറിവുണ്ടെന്ന് കാണിക്കുന്ന കോഹ്‌ലിയുടെ ചില വീഡിയോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കയാണ്. വിരാടിനൊപ്പം ശിഖര്‍ ധവാനും കൂടിച്ചേരുന്ന വീഡിയോ ദൃശ്യങ്ങള്‍ ആരാധാകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ്.

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി മത്സരത്തില്‍ പരിക്കേറ്റ് പുറത്തിരുന്ന വിരാട് സഹതാരമായായ ശിഖര്‍ ധവാനെ മസാജ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്ഷീണിതനായ ധവാന് ടീം ക്യാപ്റ്റനായ കോഹ്‌ലി ഹെഡ് മസാജ് ചെയ്യുന്നതാണ് വീഡിയോ.

ഇന്ത്യയുടെ ബാറ്റിംഗ് നടക്കുന്ന സമയത്താണ് കോഹ്‌ലി തന്റെ കഴിവ് പുറത്തെടുത്ത് സഹതാരത്തിന്റെ ക്ഷീണമകറ്റാനെത്തിയത്.

കേപ് ടൗണില്‍ നടന്ന ടി20 മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഇന്നലെ നടന്ന മത്സരത്തില്‍ വിശ്രമത്തിലായിരുന്നു ടീം നായകനായ കോഹ്‌ലി. അദ്ദേഹത്തിന്റെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്.

Video Stories