എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ച്വറിയോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കിയത് ഒരുപിടി റെക്കോഡുകള്‍. കോഹ്‌ലിയുടെ ഒറ്റയാള്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ഇന്നിംഗ്‌സ് ഇംഗ്ലണ്ടിന് മുന്നില്‍ പൊരുതിയത്.
225 പന്തില്‍ 149 റണ്‍സ് സ്വന്തമാക്കിയ കോഹ്‌ലി ക്രിക്കറ്റ് ബുക്കില്‍ ഒരുപിടി റെക്കോഡുകളാണ് എഡ്ജ്ബാസ്റ്റണില്‍ സ്വന്തമാക്കിയത്.
ടെസ്റ്റില്‍ കോഹ്‌ലി നേടിയ 22 സെഞ്ച്വറികളില്‍ 12 എണ്ണവും രാജ്യത്തിന് പുറത്തും അതില്‍ 10 എണ്ണം ഏഷ്യയ്ക്ക് പുറത്തുമാണ്. ഇംഗ്ലണ്ടിനെതിരെ ആകെ 4 മാത്തെ സെഞ്വറിയും ഇംഗ്ലീഷ് മണ്ണിലെ ആദ്യ സെഞ്ച്വറിയും.
ക്യാപ്റ്റനെന്ന നിലയില്‍ 15ാം സെഞ്ച്വറി, അലന്‍ ബോര്‍ഡറുടെയും സ്റ്റീവ് വോയുടയെും റെക്കോഡിനൊപ്പം. മുന്നില്‍ 25 സെഞ്ച്വറി നേടിയ ഗ്രെയിം സ്മിത്തും 19 സെഞ്ച്വറി നേടിയ റിക്കി പോണ്ടിംഗും മാത്രം.
സച്ചിനു ശേഷം എഡ്ജ്ബാസ്റ്റണില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം.
ബംഗ്ലാദേശ് ഒഴികെ ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കുമെതിരെ സെഞ്ച്വറി (പുതിയ അംഗങ്ങളായ അഫ്ഗാനിസ്ഥാനെയും അയര്‍ലന്റിനെയും ഉള്‍പ്പെടുത്തിയിട്ടില്ല).
അര്‍ധസെഞ്ച്വറി, സെഞ്ച്വറിയാക്കുന്നതില്‍ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന് (69.04%) മാത്രം പിന്നില്‍ (57.89%).
കോഹ്‌ലിയൊഴികെ ഇന്ത്യന്‍ ടീമില്‍ ഒരാളും ഇന്നലെ 30 റണ്‍സിന് മുകളില്‍ നേടിയിട്ടില്ല. 1999 ലെ വി.വി.എസ് ലക്ഷ്മണിന്റെ ഇന്നിംഗ്‌സിനുശേഷം ആദ്യം.
ഇംഗ്ലണ്ടിനെതിരെ 1000 റണ്‍സിലധികം സ്‌കോര്‍ ചെയ്യുന്ന 13ാമത്തെ ഇന്ത്യന്‍ താരം.
ടീം സ്‌കോറിന്റെ 54 ശതമാനവും നേടിയത് കോഹ്‌ലി ഒറ്റയ്ക്ക്, 2014 ധോണി (55.41) നേടിയ റണ്‍സ് ഒന്നാമത്
ആദ്യ ഇന്നിംഗ്‌സില്‍ തന്നെ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകന്‍, ഒന്നാമത് അസഹ്‌റുദ്ദീന്‍.
WATCH THIS VIDEO: