ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ നാണംകെട്ട തോല്‍വിയ്ക്ക് പിന്നാലെ റാങ്കിംഗിലും ഇന്ത്യന്‍ ടീമിന് തിരിച്ചടി. ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റ പിന്‍ബലത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കില്‍ ഒന്നാമതെത്തിയിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒരുപടി താഴേക്കിറങ്ങി.
രണ്ടാം ടെസ്റ്റിലെ മോശം പ്രകടനാണ് സൂപ്പര്‍താരത്തിന് വിനയായത്. രണ്ടാം ടെസ്റ്റില്‍ 23, 17 എന്നിങ്ങനെയായിരുന്നു കോഹ്‌ലിയുടെ സ്‌കോര്‍. ഓസീസ് മുന്‍നായകന്‍ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
ALSO READ: തുടക്കം കലക്കി റൊണാള്‍ഡോ; യുവന്റസ് ബി ടീമിനെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ സസ്‌പെന്‍ഷനിലാണ് സ്മിത്ത്. അതേസമയം അശ്വിന്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നില മെച്ചപ്പെടുത്തി. 65ാം റാങ്കില്‍ നിന്ന് 57ാം റാങ്കിലാണ് അശ്വിന്‍.
രണ്ടാം ടെസ്റ്റില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് അശ്വിന്‍ മാത്രമായിരുന്നു. 29, 33* എന്നിങ്ങനെയായിരുന്നു അശ്വിന്റെ സ്‌കോര്‍. ആള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ മൂന്നാമതാണ് അശ്വിന്‍.
അതേസമയം രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തുകളഞ്ഞ ഇംഗ്ലീഷ് പേസര്‍ ആന്‍ഡേഴ്‌സണ്‍ ഒന്നാം റാങ്കില്‍ 900 പോയന്റ് സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇംഗ്ലീഷ് ബൗളറാണ് ആന്‍ഡേഴ്‌സണ്‍. രണ്ടാം ടെസ്റ്റില്‍ 43 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 9 വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്.
ലോര്‍ഡ്‌സില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ബൗളര്‍ എന്ന റെക്കോഡും ആന്‍ഡേഴ്‌സണെ തേടിയെത്തി. 553 ടെസ്റ്റ് വിക്കറ്റ് നേടിയിട്ടുള്ള ആന്‍ഡേഴ്‌സണാണ് ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം.
WATCH THIS VIDEO: