| Wednesday, 17th January 2024, 8:27 am

ടി ട്വന്റിലെ റെക്കോഡ് തകര്‍ക്കാന്‍ ഇനി വെറും ആറ് റണ്‍സ് മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ജനുവരി 17ന് അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരം ബെംഗളൂരുവില്‍ നടക്കാനിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ടി ട്വന്റി ഐ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. അഫ്ഗാനിസ്ഥാനെതിരായ അവസാന മത്സരത്തില്‍ താരം മികച്ച ഫോം വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

എന്നാല്‍ അവസാന മത്സരത്തില്‍ മറ്റൊരു റെക്കോഡ് കൂടെ തകര്‍ക്കാന്‍ ആയിരിക്കും കോഹ്‌ലി തന്റെ ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. വെറും ആറ് റണ്‍സ് ദൂരത്തിലാണ് കോഹ്‌ലിയെ ഈ റെക്കോഡ് കാത്തിരിക്കുന്നത്.

ടി ട്വന്റിയില്‍ 12000 റണ്‍സ് തികക്കുന്ന ഏക ഇന്ത്യന്‍ താരം എന്ന ബഹുമതിയാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ഉള്‍പ്പെടെ വിരാട് തന്റേതായ വ്യക്തിമുദ്ര ക്രിക്കറ്റില്‍ കുറിച്ചിട്ടുണ്ട്.

ടി ട്വന്റി ഐയിലും ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരവും കോഹ്‌ലി തന്നെയാണ്.

ടി ട്വന്റി ഐയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, റണ്‍സ് എന്ന ക്രമത്തില്‍

വിരാട് കോഹ്‌ലി – 4037

രോഹിത് ശര്‍മ – 3853

കെ.എല്‍ രാഹുല്‍ – 2265

സൂര്യകുമാര്‍ യാദവ് – 2141

ശിക്കര്‍ ധവാന്‍ – 1759

ടി ട്വന്റി ഐ കരിയറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം കൂടിയാണ് വിരാട് കോഹ്‌ലി. 4037 റണ്‍സ് നേടിയാണ് താരം പട്ടികയില്‍ മുന്നിലെത്തിയത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ ടി ട്വന്റി റണ്‍സ് നേടിയ താരങ്ങളില്‍ നാലാമതാണ് കോഹ്‌ലി. ക്രിസ് ഗെയില്‍, ഷോയ്ബ് മാലിക്, കിറോണ്‍ പൊള്ളാട് എന്നിവരാണ് ഈ പട്ടികയില്‍ ഉള്ളത്.

Content Highlight: Kohli is just six runs away from breaking the T20 record

We use cookies to give you the best possible experience. Learn more