| Sunday, 12th March 2023, 7:49 pm

വിരാടിനെ രോഹിത്തുമായി താരതമ്യം ചെയ്യുന്നത് കോമഡി; വിരാട് G.O.A.T; ഓസീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ബോർഡർ-ഗവാസ്ക്കർ ട്രോഫിയിലെ അവസാന ടെസ്റ്റ് മത്സരം അവസാന ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യ ഇന്നിങ്സിൽ 480 റൺസ് എടുത്ത് പുറത്തായ ഓസീസിനെതിരെ ഇന്ത്യൻ ടീം 571 റൺസിന് ഓൾ ഔട്ടായിട്ടുണ്ട്.

128 റൺസ് എടുത്ത ശുഭ്മാൻ ഗിൽ, 186 റൺസെടുത്ത വിരാട് 79 റൺസ് നേടിയ അക്സർ പട്ടേൽ എന്നിവരുടെ മികവിലാണ് ടീം ഇന്ത്യ ആദ്യ ഇന്നിങ്സിൽ 571 എന്ന കൂറ്റൻ സ്കോറിലേക്കെത്തിയത്.

ഇതോടെ ആദ്യ ഇന്നിങ്സ് അവസാനിക്കുമ്പോൾ ഓസ്ട്രേലിയക്കെതിരെ 91 റൺസിന്റെ ലീഡ് സ്വന്തമാക്കാൻ രോഹിത്തിനും സംഘത്തിനും സാധിച്ചിരുന്നു.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്‌ ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റൺസ് നേടി ബാറ്റിങ്‌ തുടരുകയാണ്.

എന്നാൽ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച വിരാടിനെ വലിയ തോതിലുള്ള അഭിനന്ദന പ്രവാഹമാണ് പല കോണുകളിൽ നിന്നും ഉയർന്ന് വരുന്നത്.

15 ബൗണ്ടറികളുടെ കരുത്തിലാണ് മത്സരത്തിൽ 186 റൺസ് വിരാട് സ്കോർ ചെയ്തത്. ഇതോടെ വിരാട് ക്രിക്കറ്റിലെ G.O. A.T(Greatest of All Time) ആണെന്നും രോഹിത് ശർമ, ബാബർ അസം എന്നിവരെയൊക്കെ വെച്ച് വിരാടിനെ താരതമ്യം ചെയ്യുന്നത് തമാശയാണെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓസീസ് താരമായ മാത്യു ഹൈഡൻ.


“വിരാട് ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലേയും G.O.A.T (Greatest Of All Time) ആണ്. അദ്ദേഹത്തെ രോഹിത് ശർമ, ബാബർ അസം എന്നിവരെയൊക്കെ വെച്ച് താരതമ്യം ചെയ്യുന്നത് വലിയ തമാശയാണ്,’ മാത്യു ഹൈഡൻ പറഞ്ഞു.

ഓസീസിനെതിരെ നേടിയ സെഞ്ച്വറിയോടെ മൂന്ന് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടാൻ താരത്തിന് സാധിച്ചു.

അതേസമയം പരമ്പരയിലെ നിർണായകമായ അവസാന ടെസ്റ്റിൽ വിജയിക്കാൻ സാധിച്ചാലെ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ എന്തെങ്കിലും സാധ്യതയുള്ളൂ.

Content Highlights: Kohli is a GOAT . It is funny when he is compared Babar and Rohit Sharma said Matthew Hayden

We use cookies to give you the best possible experience. Learn more