| Sunday, 22nd April 2018, 12:48 pm

ആ ക്യാച്ചില്‍ ഔട്ടായതില്‍ വിഷമമില്ല; മുഴുവന്‍ ക്രെഡിറ്റും ബോള്‍ട്ടിനെന്ന് കോഹ്‌ലി; അവിശ്വസനീയമെന്ന് ഗംഭീര്‍; ബോള്‍ട്ടിന്റെ വണ്ടര്‍ ക്യാച്ചിനെ പുകഴ്ത്തി ക്രിക്കറ്റ് ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: ഐ.പി.എല്‍ പതിനൊന്നാം സീസണിലെ മികച്ച ക്യാച്ചിനായിരുന്നു ഇന്നലെ ഡല്‍ഹി ബാംഗ്ലൂര്‍ മത്സരം സാക്ഷ്യം വഹിച്ചത്. ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലിയെ ബൗണ്ടറി ലൈനരികില്‍ നിന്ന് മനോഹരമായി ഒറ്റക്കൈയ്യില്‍ പിടികൂടിയ ബോള്‍ട്ട് ആരാധകരുടെ ആകെ മനം കവര്‍ന്നിരുന്നു. ഇപ്പോഴിതാ ബോള്‍ട്ടിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി.

ഐ.പി.എല്ലില്‍ ഇത് സാധാരണമായി കാണുന്ന ഒന്നു മാത്രമാണെന്നും പക്ഷേ ഇത്തരമൊരു അവിശ്വസനീയ ക്യാച്ചിലൂടെയാണ് താന്‍ പുറത്തായതെന്നു ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നില്ലെന്നുമാണ് കോഹ്‌ലി പറഞ്ഞത്. വിക്കറ്റിന്റെ മുഴുവന്‍ ക്രെഡിറ്റും ബോള്‍ട്ടിനാണെന്നും മല്‍സരശേഷം കോഹ്ലി പറഞ്ഞു. ബൗണ്ടറി ലൈനരികില്‍ നിന്ന് അവിശ്വസനീയമാം വിധത്തിലായിരുന്നു ഡല്‍ഹിയുടെ കിവീസ് താരം ട്രെന്റ് ബോള്‍ട്ട് കോഹ്‌ലിയെ പുറത്താക്കിയത്. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ 11 ാം ഓവറിലായിരുന്നു കാണികളെയും താരങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ബോള്‍ട്ടിന്റെ പ്രകടനം.

ഹര്‍ഷല്‍ പട്ടേലിന്റെ ബോള്‍ കോഹ്‌ലി ഉയര്‍ത്തിയടിച്ചപ്പോള്‍ പന്ത് അതിര്‍ത്തികടക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ബൗണ്ടറി ലൈനിന്റെ അരികില്‍ നിന്ന് ഉയര്‍ന്നു ചാടി ഒറ്റക്കൈയ്യില്‍ പന്ത് പിടിയിലൊതുക്കുകയായിരുന്നു ബോള്‍ട്ട്. ക്യാച്ചെടുത്ത് ലൈനിനരികിലേക്ക് വീണ താരം ശരീരം ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്യാതിരിക്കാന്‍ ശരീരം ബാലന്‍സ് ചെയ്ത് നിര്‍ത്തുകയും ചെയ്തു.

സിക്‌സെന്നുറച്ച പന്ത് വിക്കറ്റിലേക്ക് വഴിമാറിയപ്പോള്‍ അത് വിശ്വസിക്കാനാകാതെ മൈതാനത്ത് നില്‍ക്കുകയായിരുന്നു കോഹ്‌ലി. അംപയറുടെയും ഡല്‍ഹി താരങ്ങളുടെയും അവസ്ഥയും മറ്റൊന്നായിരുന്നില്ല. ഞാന്‍ കണ്ടില്‍ വച്ചേറ്റവും മികച്ച ക്യാച്ചെന്നാണ് മല്‍സരത്തിനു പിന്നാലെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പറഞ്ഞത്.


Dont Miss: കോഹ്‌ലിയുടെ ‘ബോള്‍ട്ട്’ ഊരിയ ഒറ്റക്കൈയ്യന്‍ ക്യാച്ചുമായി ബോള്‍ട്ട്; വിശ്വസിക്കാനാകാതെ കോഹ്‌ലിയും അംപയറും വീഡിയോ കാണാം


“ഇതൊരിക്കലും വിശ്വസിക്കാനാവില്ല. കാരണം ലെഫ്റ്റ് ഹാന്‍ഡറായ ബോള്‍ട്ട് റൈറ്റ് ഹാന്‍ഡിലാണ് ക്യാച്ചെടുത്തത്. ഇത് അത്ര എളുപ്പമല്ല”, ഗംഭീര്‍ പറഞ്ഞു. ക്യാച്ചിനു പിന്നാലെ ബോള്‍ട്ടിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫും രംഗത്തെത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more