ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിത്തില്‍ മുംബൈയെ തകര്‍ത്ത മത്സരം ഭാര്യ അനുഷ്ക ശര്‍മ്മയ്ക്ക് സമര്‍പ്പിച്ച് ആര്.സി.ബി നായകന് വിരാട് കോഹ്ലി. അനുഷ്കയ്ക്ക് മുന്നില്‍ രണ്ട് പോയിന്റ് നേടുകയെന്നത് വളരെ പ്രത്യകമുള്ള കാര്യമാണെന്നും കോഹ്ലി പറഞ്ഞു. മത്സരശേഷം മൈതാനത്ത് സംസാരിക്കുകയായിരുന്നു കോഹ്ലി.
“” എന്റെ ഭാര്യ അനുഷ്ക ശര്‍മ്മ ഇവിടെയുണ്ട്, ഇന്നവളുടെ ജന്മദിനമാണ്. അതുകൊണ്ട് തന്നെ ഇതവള്ക്കുള്ളൊരു ചെറിയ സമ്മാനമാണ്. ഇവിടെ ഇവള്‍ക്ക് ജയം ആഘോഷിക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷമുണ്ട്. പിന്നെ അനുഷ്കയുടെ മുന്നില്‍ വെച്ച് രണ്ട് പോയന്റ് നേടുകയെന്നത് വളരെയേറെ പ്രത്യേകതയുള്ളതാണ്”.
സീസണ് അതിന്റെ പ്രധാനഘട്ടത്തില്‍ എത്തി നില്‍ക്കെ ജയം പ്രധാനമായിരുന്നുവെന്നും ഈയൊരു ജയം പ്രധാനമാണെന്ന് ഡ്രസിങ് റൂമില്‍ വെച്ച് കളിക്കാരെല്ലാം തീരുമാനിച്ചിരുന്നതായും കോഹ്ലി പറഞ്ഞു.
മത്സരത്തില്‍ 168 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ സാധിച്ചിരുന്നുള്ളൂ. ഹാര്‍ദിക് പാണ്ഡ്യ മുംബൈയ്ക്കു വേണ്ടി അര്‍ധസെഞ്ചുറി നേടി. 42 പന്തില്‍ 50 റണ്‍സെടുത്താണു പാണ്ഡ്യ പുറത്തായത്.