| Friday, 3rd August 2018, 11:18 am

'ഇത് നിനക്കുള്ള സമ്മാനം'; അവിസ്മരണീയ സെഞ്ച്വറിയ്ക്കുശേഷം വിവാഹമോതിരത്തില്‍ മുത്തമിട്ട് കോഹ്‌ലി, കൈയടിച്ച് അനുഷ്‌ക, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലീഷ് മണ്ണിലെ ആദ്യ സെഞ്ച്വറി അനുഷ്‌കയ്ക്ക് സമ്മാനിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. സെഞ്ച്വറി നേടിയ ശേഷം തന്റെ കഴുത്തിലെ മാലയില്‍ കോര്‍ത്ത മോതിരത്തില്‍ ചുംബിച്ചായിരുന്നു കോഹ്‌ലിയുടെ പ്രതികരണം.

കോഹ്‌ലി പുറത്തായതിനുശേഷം എഴുന്നേറ്റ് നിന്ന് കൈയടിച്ചുകൊണ്ടായിരുന്നു അനുഷ്‌ക വരവേറ്റത്. ഇതിനു മുന്‍പും ഗ്രൗണ്ടിലെ തന്റെ പ്രകടനങ്ങള്‍ കോഹ്‌ലി, അനുഷ്‌കയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

287 റണ്‍സെടുത്ത ഇംഗ്ലണ്ടിന് മറുപടി നല്‍കാനെത്തിയ ഇന്ത്യ 274 റണ്‍സിനാണ് പുറത്തായത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്.

ALSO READ: “പോരാട്ടത്തിനൊരു പേരുണ്ടെങ്കില്‍ അത് നീയാണ്”; കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തെ വാഴ്ത്തി സോഷ്യല്‍മീഡിയ

മികച്ച തുടക്കമിട്ട വിജയിനെ ടോം കുറാന്‍ എല്‍.ബിയില്‍ കുരുക്കുകയായിരുന്നു. അംപയര്‍ പുറത്തല്ലെന്നാണ് വിധിച്ചതെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ ലോകേഷ് രാഹുല്‍ നേരിട്ട ആദ്യപന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.

വിശ്വസ്ത താരം ചേതേശ്വര്‍ പൂജാരയ്ക്ക് പകരം രാഹുലിനെ ടീമിലുള്‍പ്പെടുത്തിയ തീരുമാനം പാളിയെന്ന തോന്നലുണര്‍ത്തുന്നതായിരുന്നു രാഹുലിന്റെ പുറത്താകല്‍. പിന്നാലെ കുറന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ധവാനും മടങ്ങിയതോടെ ഇന്ത്യയുടെ മുന്‍നിര ബാറ്റിംഗ് നിര പാടെ തകര്‍ന്നടിയുകയായിരുന്നു.

ധവാനും മുരളി വിജയിയും ഹാര്‍ദിക്ക് പാണ്ഡ്യയും മികച്ച തുടക്കം നല്‍കി പ്രതീക്ഷ നല്‍കിയെങ്കിലും ഇംഗ്ലീഷ് ബൗളര്‍മാരുടെ മുന്നില്‍ അധിക നേരം പിടിച്ചു നില്‍ക്കാനായില്ല. ഇന്ത്യന്‍ നിരയില്‍ കോഹ്‌ലിക്ക് മാത്രമാണ് തിളങ്ങാനായത്.

ALSO READ: എല്ലാവരും കൂടി ചേര്‍ന്ന് ചെയ്ത ഒരു പാട്ടിന് പുള്ളിക്കാരിയുടെ ഒരു താങ്ക്‌സ് ടു മീ; എങ്ങനെയുണ്ട്? ശോഭനയെ കുറിച്ച് ഫാസില്‍

ഇംഗ്ലണ്ടിനായി സാം കറന്‍ നാല് വിക്കറ്റ് നേടി. രണ്ട് വീതം വിക്കറ്റുമായി ജെയിംസ് ആന്‍ഡേഴ്സണ്‍, ആദില്‍ റഷീദ്, ബെന്‍ സ്റ്റോക്സ് എന്നിവരാണ് വിക്കറ്റ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

നേരത്തെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 287 റണ്‍സില്‍ അവസാനിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more