Advertisement
Sports News
കോഹ്‌ലിക്ക് ക്യാപ്റ്റന്‍ സ്ഥാനം ഐ.പി.എല്ലിന് ശേഷം ഒഴിയാമായിരുന്നു; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Sep 20, 12:31 pm
Monday, 20th September 2021, 6:01 pm

ന്യൂദല്‍ഹി: വിരാട് കോഹ്‌ലിക്ക് നല്ല രീതിയില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍.
ഐ.പി.എല്‍ മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കെ കോഹ്‌ലി ഇത്തരമൊരു തീരുമാനം എടുക്കെണ്ടിയിരുന്നില്ല. സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് 5 ജയം കരസ്ഥമാക്കിയ ബാംഗ്ലൂരിനെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഗംഭീറിന്റെ വിലയിരുത്തല്‍.

ഈ തീരുമാനം തന്നെ അത്ഭുതപ്പടുത്തിയെന്നും ഇത് ടൂര്‍ണമെന്റിന് ശേഷം ആകാമായിരുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.

കോഹ്‌ലിയുടെ തീരുമാനം സഹകളിക്കാരുടെ മേല്‍ അനാവശ്യമായി സമ്മര്‍ദ്ദം ചെലുത്താന്‍ സാധ്യതയുണ്ട്. ഇത് ടീമിനെയും ടീം അംഗങ്ങളെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സീസണില്‍ ബാംഗ്ലൂര്‍ സുരക്ഷിതമായ സ്ഥാനത്താണെങ്കിലും കോഹ്‌ലിയുടെ തീരുമാനത്തെ തുടര്‍ന്ന് സഹകളിക്കാര്‍ തങ്ങളുടെ ക്യാപ്റ്റനുവേണ്ടി കപ്പ് നേടാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും ഗംഭീര്‍ പറഞ്ഞു.
ഒരു വ്യക്തിക്ക് വേണ്ടിയല്ല മറിച്ച് ടീമിന് വേണ്ടിയായിരിക്കണം ടീം അംഗങ്ങള്‍ കപ്പ് നേടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഹ്‌ലിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുണ്ടെന്നും വരാനിരിക്കുന്ന മത്സരങ്ങളില്‍ ടീം വികാരങ്ങള്‍ക്ക് അടിമപ്പെട്ടു പോകരുത്തെന്നും ഗംഭീര്‍ ഓര്‍മപ്പെടുത്തി. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതും ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതും വ്യത്യസ്തമാണെന്നും ഇതെല്ലാം വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

2013 മുതല്‍ കോഹ്ലി ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ ആണെങ്കിലും ഇതുവരെ ടീമിന് വേണ്ടി കപ്പ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഐ.പി.എല്ലിലെ റണ്‍ വേട്ടകാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ടീമിന് വേണ്ടി കപ്പ് നേടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരന്തരമായി വിമര്‍ശനം കോഹ്‌ലി നേരിട്ടിരുന്നു.

ഈ സീസണോട് കൂടി ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബാംഗ്ലൂരിന്റെ അടുത്ത മത്സരം തിങ്കളാഴ്ച രാത്രി കൊല്‍ക്കത്തകെതിരെയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kohli criticised by Gambhir for quiting captaincy after this years ipl