|

തോല്‍വിയില്‍ ഉത്തരവാദിത്വം ബാറ്റ്‌സ്മാന്‍മാര്‍ക്ക്; ഉമേഷും ഇശാന്തും അമ്പരപ്പിച്ചെന്നും കോഹ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയം ബാറ്റ്‌സ്മാന്‍മാരുടെ നിരുത്തരവാദപരമായ സമീപനം മൂലമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഷോട്ട് തെരഞ്ഞെടുക്കുന്നതില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വീഴ്ച പറ്റിയെന്നും വിരാട് പറഞ്ഞു.

“ബാറ്റിംഗില്‍ ടീം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ വീഴ്ച പറ്റി. ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് അത്ഭുതപ്പെടുത്തി.”

മികച്ച മത്സരമായിരുന്നു ആദ്യ ടെസ്റ്റെന്നും ഇത്തരമൊരു ടെസ്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കോഹ്‌ലി പറഞ്ഞു. ആദ്യ ടെസ്റ്റില്‍ കോഹ്‌ലി മാത്രമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ തിളങ്ങിയത്.

ALSO READ: റൊണാള്‍ഡോ പോയെങ്കില്‍ ബെയ്ല്‍; യുവന്റസിനെതിരെ റയലിന് തകര്‍പ്പന്‍ ജയം, വീഡിയോ

ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ച്വറിയും കുറിച്ച കോഹ്‌ലിയുടെ സമ്പാദ്യം 200 റണ്‍സാണ്. രണ്ട് ഇന്നിംഗ്‌സിലുമായി 53 റണ്‍സെടുത്ത പാണ്ഡ്യയൊഴികെ മറ്റാരും 50 റണ്‍സില്‍ കൂടുതല്‍ ഇന്ത്യയ്ക്കായി നേടിയിട്ടില്ല.

അതേസമയം ബൗളിംഗില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്. ഉമേഷ്-ഇശാന്ത് പേസ് സഖ്യവും അശ്വിന്‍-ജഡേജ സ്പിന്‍ സഖ്യവും അവസരത്തിനൊത്തുയര്‍ന്നു. ഇശാന്തും ഉമേഷും വാലറ്റത്ത് നടത്തിയ ചെറുത്ത് നില്‍പ്പിനെയും കോഹ്‌ലി പ്രശംസിച്ചു.

31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

WATCH THIS VIDEO: