സച്ചിനെ പോലെയാകാന്‍ എനിക്കു കഴിയില്ല ആ റെക്കോര്‍ഡുകള്‍ സ്വപ്‌നം മാത്രം: കോഹ്‌ലി
Daily News
സച്ചിനെ പോലെയാകാന്‍ എനിക്കു കഴിയില്ല ആ റെക്കോര്‍ഡുകള്‍ സ്വപ്‌നം മാത്രം: കോഹ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th January 2017, 11:27 am

kohli-sachn


സച്ചിനെപ്പോലെ 20 വര്‍ഷം നീളുന്ന കരിയര്‍ തനിക്കുണ്ടാകുകയില്ല. 200 ടെസ്റ്റുമത്സരങ്ങളും 100 രാജ്യാന്തര സെഞ്ച്വറികളുമെന്ന റെക്കോര്‍ഡ് തനിക്ക് ഒരു സ്വപ്‌നം മാത്രമായിരിക്കുമെന്നും താരം വ്യക്തമാക്കി.


പൂനെ: സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെപ്പോലെ നീണ്ട കരിയര്‍ തനിക്കുണ്ടാകില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ബി.സി.സി.ഐ ടി.വിയില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനുമായി നടത്തിയ അഭിമുഖത്തിലാണ് കോഹ്‌ലി സച്ചിനുമായുള്ള താരതമ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.


Also read രജനീകാന്ത് രാഷ്ട്രിയത്തിലേക്കെങ്കില്‍ ആദ്യം എതിര്‍ക്കുക താനായിരിക്കുമെന്ന് ശരത് കുമാര്‍


സച്ചിനെപ്പോലെ 20 വര്‍ഷം നീളുന്ന കരിയര്‍ തനിക്കുണ്ടാകുകയില്ല. 200 ടെസ്റ്റുമത്സരങ്ങളും 100 രാജ്യാന്തര സെഞ്ച്വറികളുമെന്ന റെക്കോര്‍ഡ് തനിക്ക് ഒരു സ്വപ്‌നം മാത്രമായിരിക്കുമെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ കോഹ്ലി സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയതാണ് വീണ്ടും താരങ്ങളെ തമ്മിലുള്ള താരതമ്യത്തിലേക്ക് വഴിതെളിയിച്ചത്. സച്ചിന്‍ ഏകദിനത്തില്‍ ഇന്നിംഗ്‌സ് പിന്തുടരുമ്പോള്‍ നേടിയ 17 സെഞ്ച്വറികളുടെ റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലി ഇപ്പോള്‍ ഉള്ളത്. എന്നാല്‍ സച്ചിനേക്കാള്‍ വളരെ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം.

മത്സരശേഷം കോഹ്‌ലിയെ നാസര്‍ ഹുസൈന്‍ ക്രിക്കറ്റിലെ റൊണാള്‍ഡോ എന്നു വിശേഷിപ്പിച്ചിരുന്നു. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ അഭിമുഖത്തില്‍ കോഹ്‌ലി തനിക്കൊപ്പം മികച്ച ഇന്നിംഗ്‌സ് പുറത്തെടുത്ത കേദാര്‍ ജാദവിനെയും അഭിനന്ദിച്ചു. കൃത്യമായ കണക്കുക്കൂട്ടലോടെയുള്ള ഇന്നിംഗ്‌സായിരുന്നു അതെന്നും ഞാന്‍ കണ്ടതില്‍ ഏറ്റവും മികച്ച ഒന്നാണതെന്നുമായിരുന്നു കോഹ്ലിയുടെ വാക്കുകള്‍

“അസാധാരണം- ആ ഇന്നിംഗ്‌സിനെ ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. 150 റണ്‍സിന്റെ സ്‌ട്രൈക്ക്‌റേറ്റുമായി ഒരു സെഞ്ച്വറിയെ അസാമാന്യം എന്നാണു വിളിക്കേണ്ടത്. ചില ഷോട്ടുകള്‍ കളിച്ച രീതി എനിക്കു വിശ്വസിക്കാനേ കഴിഞ്ഞില്ല.” കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.