ഐ.പി.എല്ലില്‍ ഒരു റെക്കോര്‍ഡിനായി സഹതാരങ്ങളായ എ.ബി ഡിവില്ലിയേഴ്‌സും, വിരാട് കോഹ്‌ലിയും പൊരിഞ്ഞ പോരാട്ടം. ഈ സീസണില്‍ ഏറ്റവും അധികം സിക്‌സറുകള്‍ നേടിയ താരം ആകാനുളള പോരാട്ടത്തിലാണ് ഇരുവരും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുന്നത്.
37 സിക്‌സുമായി ഡിവില്ലിയേഴ്്‌സാണ് ഈ റെക്കോര്‍ഡ് പോരാട്ടത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. 36 സിക്‌സുമായി കോഹ്‌ലി തൊട്ട് പിന്നിലുണ്ട്. 25 സിക്‌സുമായി മൂന്നാം സ്ഥാനത്തുളള സണ്‍റൈസേഴ്‌സിന്റെ ഡേവിഡ് വാര്‍ണര്‍ ഈ റെക്കോര്‍ഡ് പോരാട്ടത്തില്‍ ബഹുദൂരം പിന്നിലാണ്. 16 സിക്‌സറുകളുമായി രോഹിത് ശര്‍മയാണ് നാലാം സ്ഥാനത്ത്.
കഴിഞ്ഞ ദിവസം വരെ സിക്‌സില്‍ കോഹ്‌ലി ഏറെ മുന്നിലായിരുന്നു. എന്നാല്‍ ഗുജറാത്തിനെതിരെ നടന്ന മത്സരത്തില്‍ ഡക്ക് ആയത് താരത്തിന് തിരിച്ചടിയായി. ഇതോടെ മത്സരത്തില്‍ അഞ്ച് സിക്‌സ് നേടി ഡിവില്ലിയേഴ്‌സ് ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കുകയായിരുന്നു.
ഇനി ഫൈനല്‍ മത്സരം മാത്രം ബാഗ്ലൂരിന് അവശേഷിക്കെ ഈ റെക്കോര്‍ഡ് ആര് സ്വന്തമാക്കും എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.
അതെസമയം റണ്‍വേട്ടയില്‍ കോഹ്‌ലി ഡിവില്ലിയേഴ്‌സിനേക്കാള്‍ അതിവേഗം മുന്നിലാണ്. 15 മത്സരങ്ങളില്‍ നിന്ന് 919 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം. എന്നാല്‍ 15 മത്സരത്തില്‍ നിന്ന് 682 റണ്‍സാണ് ഡിവില്ലിയേഴ്്‌സ് ഇതുവരെ നേടിയിട്ടുളളത്.