കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍.ഡി.എഫ് പൊതുയോഗത്തിന് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ. ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗത്തിന് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
കൊടുവള്ളി നഗരസഭ യു.ഡി.എഫാണ് ഭരിക്കുന്നത്. ബസ് സ്റ്റാന്‍ഡ് കയ്യേറിയാണ് യോഗത്തിനുള്ള സ്റ്റേജ് നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ കൗണ്‍സിലര്‍ ആണ് രാവിലെ പരാതി നല്‍കിയത്.
ഈ പരാതി കണക്കിലെടുത്താണ് യോഗത്തിന് അനുമതി നിഷേധിച്ചതായി നഗരസഭാ സെക്രട്ടറി രേഖാമൂലം അറിയിച്ചത്.
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള പൊതുയോഗം നിശ്ചയിച്ചത്. പരിപാടിയ്ക്ക് മണിക്കൂറുകള്‍ക്കു മുമ്പുണ്ടായ തടസത്തിനു പിന്നില്‍ രാഷ്ട്രീയമാണെന്ന ആരോപണവുമായി എല്‍.ഡി.എഫ് രംഗത്തെത്തി.
പൊതുയോഗവുമായി മുന്നോട്ടുപോകുമെന്നും എല്‍.ഡി.എഫ് അറിയിച്ചു. സ്ഥലത്ത് കൂടുതല്‍ പൊലീസിന് വിന്യസിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Koduvally Nagarasabha Pinaray Vijayan Kerala Election 2021