| Sunday, 18th December 2016, 12:03 pm

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി എന്തുകൊണ്ട് ദേശീയഗാന കേസില്‍ കക്ഷിചേര്‍ന്നു?

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി എന്തുകൊണ്ട് ബഹു.സുപ്രീംകോടതിയിലെ ദേശീയഗാന കേസില്‍ കക്ഷിചേര്‍ന്നു?

കൊടുങ്ങല്ലൂര്‍ ഫിലീം സൊസൈറ്റി ദേശദ്രോഹികളുടെതും ദേശീയ ഗാനത്തെ വെറുക്കുന്നവരുടെതുമാണന്ന കുപ്രചരണങ്ങള്‍ അഴിച്ചുവിടപ്പെടുന്നതു കൊണ്ടാണ് ഈ വിശദീകരണം.

ദേശീയഗാനവുമായി ബന്ധപെട്ടുകൊണ്ട് ഇന്ത്യയില്‍ നിലവില്ലുള്ള നിയമം The Prevention of Insults to National Honor Act, 1971 ആണ്. ഈ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം ” ഏതെങ്കിലും വ്യക്തി ദേശീയഗാനം ആലപിക്കുന്നതിനുതടസം സൃഷ്ടിക്കുകയോ ശല്യംചെയ്യുകയോ ചെയ്താല്‍ 3 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കുന്നതാണ്. ബഹു.സുപ്രീംകോടതി യുടെ നവംബര്‍ 30ന്റെ ഇടക്കാല ഉത്തരവ് പ്രകാരം സിനിമാഹാളില്‍ ദേശിയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ ഏഴുന്നേറ്റുനില്‍ക്കാത്തവരെ ശിക്ഷിക്കാന്‍ ഈ വകുപ്പു മൂലം കഴിയില്ല. കാരണം തിയറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ തടസമോ ശല്യമോ അവരുണ്ടാക്കുന്നില്ല.


Also Read:കുട്ടികളില്‍ ദേശസ്‌നേഹം വര്‍ധിപ്പിക്കാന്‍ സ്‌കൂളില്‍ സൈനിക പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍


ഇന്ത്യന്‍ പീനല്‍ കോഡിലെ 188 വകുപ്പുപ്രകാരം Disobedience to order duly promulgated by public servant.-Whoever, knowing that, by an order promulgated by a public serv­ant lawfully empowered to promulgate such order, he is directed to abstain from a certain act, or to take certain order with certain property in his possession or under his management, disobeys such direction, shall, if such disobedience causes or tends to cause obstruction, annoyance or injury, or risk of obstruction, annoyance or injury, to any person lawfully employed, be punished with simple impris­onment for a term which may extend to one month or with fine which may extend to two hundred rupees, or with both. കേസ് ഏടുത്ത് ജാമ്യത്തില്‍വിടുകമാത്രമാണ് ഈ വകുപ്പു പ്രകാരം പോലീസിനു കഴിയുക. ഈ വകുപ്പ് പ്രകാരം ദേശീയഗാനം ആലപിക്കുമ്പോള്‍ ഒരാള്‍ ഏഴുന്നേറ്റുനിന്നില്ലെങ്കില്‍ അയാള്‍ സമൂഹത്തിനു തടസമോ ശല്യമോ ബുദ്ധിമുട്ടോ ഉണ്ടാക്കിയെന്നു തെളിയിക്കേണ്ടതുമുണ്ട്. ശിക്ഷയാകട്ടെ വളരെ ചെറുതുമാണ്.


Must Read: ബി.ജെ.പി എം.പി പ്രീതം മുണ്ടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സഹകരണ ബാങ്കില്‍ നിന്ന് 10.2 കോടിരൂപ പിടിച്ചു


മാത്രവുമല്ല, ഇങ്ങനെ കേസ് ഏടുക്കപെട്ട വ്യക്തിക്ക് ബഹു.സുപ്രീംകോടതി യുടെ ചീഫ് ജസ്റ്റിസ് അടക്കമുള്ള മൂന്നംഗ ബഞ്ച് വിധിയായ Karan Johar v. Union of India tIknse “The appeals were allowed noticing that in view of the instructions issued by the Government of India, the National Anthem which is exhibited in the course of exhibition of newsreel or documentary or in a film, the audience is not expected to stand as the same interrupts the exhibition of the film and would create disorder and confusion, rather than add to the dignity of the National Anthem” പരമോന്നതകോടതി വിധി ഇപ്പോള്‍ ഉണ്ടായ രണ്ടംഗബഞ്ചിന്റെ ഇടക്കാല ഉത്തരവിനോടൊപ്പം പ്രസക്തവുമാണ്.

മുകളില്‍ സൂചിപ്പിച്ച കാരണങ്ങളുടെ പശ്ചാത്തലത്തില്‍, ബഹു.സുപ്രീംകോടതി യുടെ “തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കുന്ന” പുതിയ ഉത്തരവ്, പ്രയോഗത്തില്‍ നോബല്‍ സമ്മാനജേതാവും വിശ്വപൗരനുമായ ടാഗോര്‍ ഏഴുതിയ നമ്മുടെ ദേശിയഗാനം അപഹാസ്യമായിപോകുമോയെന്നും സിനിമാ തിയറ്ററുകളില്‍ ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നതു പോലുള്ള നിര്‍ഭാഗ്യകരമായ സംഭവ വികാസങ്ങള്‍ സൃഷ്ടിക്കപ്പെടുവാന്‍ സാധ്യതയുണ്ടാകാമെന്നും ഞങ്ങള്‍ മുന്‍കൂട്ടി വിലയിരുത്തിയിരുന്നു.


Also Read:സീനിയോറ്റി മറികടന്നത് മുസ്‌ലിം കരസേനാ മേധാവിയാകുന്നത് തടയാനോ? ബിപിന്‍ റാവത്തിന്റെ നിയമനം വിവാദമാകുന്നു


ഇതു ബഹു.സുപ്രീംകോടതി യുടെ മുന്‍പാകെ തന്നെ അവതരിപ്പിക്കുകയെന്നതാണ് ജനാതിപത്യത്തില്‍ വിശ്വസിക്കുന്ന വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും പ്രാഥമികകടമ. ഈ കടമ നിറവേറ്റുന്നതിനായാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ബഹു.സുപ്രീംകോടതിയെ സമീപിച്ചത്.

കൂടാതെതാഴെപറയുന്നകാര്യങ്ങള്‍കൂടി ബഹു.സുപ്രീംകോടതിയെ ധരിപ്പിച്ചു.

ദേശീയഗാനം ഉള്‍പെടുന്നഭാഗം ഭരണഘടനയുടെ “മൗലികകടമ” കളിലാണ് വരിക. അതിന്റെ ലംഘനമോ പരിപാലനമോ ബഹു.സുപ്രീംകോടതിയില്‍ ഹര്‍ജിവഴി ചോദ്യം ചെയ്യാന്‍സാധ്യമല്ല.

“മൗലികകടമ” കളുടെ പ്രയോഗവല്‍ക്കരണം നിയമനിര്‍മ്മാണസഭയുടെ അധികാരമാണ്.

11.3.2016 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തരവകുപ്പ് ദേശീയഗാനത്തിന്റെ 20 സെക്കന്റ് വരുന്ന വെര്‍ഷന്‍ ഉപയോഗിക്കാമെന്ന് ഒരു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

മൗലികകടമകള്‍ ഇന്ത്യന്‍ പൗരനുമാത്രമാണ് ബാധകം. വിദേശികള്‍ക്ക് ബാധകമല്ല. അതുകൊണ്ട് ഫിലിം ഫെസ്റ്റിവല്‍ പോലുള്ള ഇടങ്ങളില്‍ 10% വിദേശികളാണ് ഡെലിഗേറ്റുകള്‍. ഇവരെ ദേശിയഗാന സമയത്ത് ഏഴുന്നേറ്റുനില്‍ക്കാത്തതിനു ശിക്ഷിക്കാന്‍സാധ്യമല്ല.

തിയറ്റര്‍ അടച്ചുപൂട്ടരുതെന്ന ഉപഹാര്‍ കേസിലെ ബഹു.സുപ്രീംകോടതി വിധിലംഘനമാകും ദേശീയഗാനസമയത്തെ വാതിലുകള്‍ ലോക്ക്‌ചെയ്യണമെന്ന ഉത്തരവ്.

എണീറ്റുനില്‍കാന്‍ സാധിക്കാത്ത വികലാംഗരെ സംബന്ധിച്ചിിത്തോളം ഈ ഉത്തരവ് വലിയ ബുദ്ധിമുട്ടുണ്ടാക്കും.

സുപ്രീംകോടതിയിലെ പ്രമുഖ അഡ്വക്കേറ്റ്.പി.വി.ദിനേശ് മുഖേന സമര്‍പ്പിച്ച ഹര്‍ജി കേട്ടകോടതി, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെ നിലവിലുള്ള കേസില്‍ കക്ഷിചേര്‍ത്തു. കൂടാതെ വികലാംഗര്‍ക്ക് അനുകൂലമായും തിയറ്റര്‍ വാതിലുകള്‍ ലോക്ക്‌ചെയ്യേണ്ടതില്ലയെന്നും പഴയ ഉത്തരവിനെ തിരുത്തി പുതിയ ഇടക്കാല ഉത്തരവിറക്കി. കേസിന്റെ നിയമവശങ്ങള്‍ ഫെബ്രുവരി 14 ന് വിശദമായികേള്‍ക്കാമെന്ന് തീരുമാനിച്ചു.

സത്യാവസ്ഥ ഇതായിരിക്കെ, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെ ദേശീയ ഗാനവിരുദ്ധരും രാജ്യദ്രോഹികളുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍, സമൂഹത്തിന്റെ ജനാധിപത്യ മതേതര പാരമ്പര്യത്തിന്റെ കടക്കല്‍ കത്തിവയ്ക്കാന്‍ ശ്രമിക്കയാണ്. അഭിപ്രായ വിത്യാസങ്ങളെ ആശയ രൂപത്തില്‍ കോടതി അടക്കമുള്ള സ്ഥാപനങ്ങളിലൂടെ നേരിടുകയാണ് ജനാധിപത്യ രീതി. വിത്യസ്ഥതകള്‍ക്കും ബഹുസ്വരതക്കും നമ്മുടെ സമൂഹത്തില്‍ ഇടമുണ്ടെന്ന് സമൂഹത്തെ പഠിപ്പിക്കുകയാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ സാംസ്‌ക്കാരിക പ്രവര്‍ത്തനത്തിന്റെ മുഖ്യകടമ.

We use cookies to give you the best possible experience. Learn more