വ്യത്യസ്ത കഥാപാത്രങ്ങൾ പരീക്ഷിക്കുന്ന മമ്മൂട്ടിയുടെ 2024ലെ ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു കൊടുമൺ പോറ്റി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിൽ കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടുമ്പോൾ അദ്ദേഹത്തിന്റെ മേക്കോവർ ഏറെ പ്രശംസ നേടിയിരുന്നു.
ഈ ഒരു സാഹചര്യത്തിലാണ് സ്വന്തം മുഖത്ത് പലമുഖങ്ങള്‍ സൃഷ്ടിക്കുന്ന തൃശ്ശൂരുകാരിയായ നിവ്യ കൊടുമൺ പോറ്റിയെ വരച്ചിട്ടത്. മുഖം കാന്‍വാസാക്കി കൊണ്ടാണ് നിവ്യ താരങ്ങളെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുന്നത്.
കൊടുമൺ പോറ്റിയുടെ മുഖം മേക്കപ്പ് ചെയ്ത നിവ്യയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി കമന്റുകളാണ് ഇതിനോടകം വീഡിയോയുടെ താഴെ കുമിഞ്ഞുകൂടുന്നത്. ‘ഇത് മമ്മൂക്ക കണ്ടിരുന്നെങ്കിൽ’, ‘എന്റെ ചേച്ചി വാക്കുകൾക്കതീതം’, ഈ വീഡിയോ മമ്മൂക്ക കാണട്ടെ, ഞെട്ടിച്ചു’ തുടങ്ങിയ കമന്റുകളാണ് വരുന്നത്.
ഇതിന് പുറമെ പുനീത് രാജ്‌കുമാർ, മോഹൻലാൽ, അല്ലു അർജുൻ, സച്ചിൻ ടെണ്ടുൽക്കർ, മഞ്ജു പിള്ളൈ, ഷെയിൻ നിഗം, പൂർണിമ ഇന്ദ്രജിത്, സൂര്യ,പൃഥ്വിരാജ്, റിമി ടോമി, സുമലത, ഭാവന, രജിഷ വിജയന്‍, ബിഗ്‌ബോസ് താരങ്ങള്‍, കമലഹാസന്‍, ഷാരൂഖ് ഖാന്‍, ശ്രീകണ്ഠൻ നായർ, പൊന്നിയിന്‍ ശെല്‍വനിലെ ജയം രവി, തുടങ്ങി നിരവധി താരങ്ങളെയും നിവ്യ തന്റെ മുഖത്ത് വരച്ചിട്ടുണ്ട്.
തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, യൂട്യൂബ് എന്നെ പ്ലാറ്റ്ഫോമിലൂടയാണ് നിവ്യ തന്റെ കഴിവ് ആരാധകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്. niv-vin-arts എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിവ്യയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ മേക്കപ്പ് വീഡിയോ കാണാന്‍ ആരാധകരേറെയാണ്.
കണ്ണന്‍ രാജമാണിക്യം എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ നയന്‍താര റീക്രീയേഷന്‍ എന്ന വീഡിയോ കണ്ടിട്ടാണ് ഇത്തരത്തിലൊരു ശ്രമം നടത്താൻ തനിക്ക് പ്രചോദനമായതെന്ന് നിവ്യ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് കേരളത്തിലെ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമയിൽ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Koduman potty’s look nivya created on her face