വനിതകള്‍ മത്സരിക്കുന്നത് ജയസാധ്യതയുള്ള സീറ്റില്‍: വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെ ന്യായീകരിച്ച് കോടിയേരി
D' Election 2019
വനിതകള്‍ മത്സരിക്കുന്നത് ജയസാധ്യതയുള്ള സീറ്റില്‍: വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെ ന്യായീകരിച്ച് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2019, 11:24 am

 

ആലപ്പുഴ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് വനിതകള്‍ മാത്രമാണ് ലിസ്റ്റില്‍ ഇടംനേടിയത്. പത്തനംതിട്ടയില്‍ വീണ ജോര്‍ജും, കണ്ണൂരില്‍ പി.കെ ശ്രീമതിയുമാണ് മത്സരക്കുന്നത്.

ജയസാധ്യതയുള്ള സീറ്റിലാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കുന്നത് എന്നു പറഞ്ഞാണ് വനിതാ പ്രാതിനിത്യം കുറഞ്ഞതിനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചത്.

Also read:അച്ചടക്കനടപടിക്കു ശേഷം പി.ശശി വീണ്ടും നേതൃനിരയിലേക്ക്; പി.ജയരാജന്റെ ഒഴിവിലേക്ക് എം.വി ജയരാജന്‍

കാസര്‍കോട് കെ.പി സതീശ് ചന്ദ്രന്‍, കണ്ണരില്‍ പി.കെ ശ്രീമതി, വടകരയില്‍ പി. ജയരാജന്‍, കോഴിക്കോട് എ പ്രദീപ് കുമാര്‍, മലപ്പുറത്ത് വി.പി സാനു, ആലത്തൂരില്‍ പി.കെ ബിജു, പാലക്കാട് എം.ബി രാജേഷ്, പൊന്നാനയില്‍ പി.വി അന്‍വര്‍, കോട്ടയം പി.എന്‍ വാസവന്‍ ചാലക്കുടി ഇന്നസെന്റ്, എറണാകുളം പി. രാജീവ്, ഇടുക്കി ജോയ്‌സ് ജോര്‍ജ്, ആലപ്പുഴയില്‍ എ.എം ആരിഫ്, പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്, ആറ്റിങ്ങലില്‍ എ. സമ്പത്ത്, കൊല്ലത്ത് എം. ബാലഗോപാല്‍ എന്നിവരാണ് മത്സരിക്കുക.