പാര്‍ട്ടി സഖാക്കള്‍ ജനങ്ങളോട് വിനയാന്വിതരായി ഇടപെടണം: പ്രവര്‍ത്തകരോട് കോടിയേരി
Kerala
പാര്‍ട്ടി സഖാക്കള്‍ ജനങ്ങളോട് വിനയാന്വിതരായി ഇടപെടണം: പ്രവര്‍ത്തകരോട് കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2019, 4:16 pm

 

തിരുവനന്തപുരം: പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോട് വിനയാന്വിതരായി ഇടപെടണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റണമെന്നും സംസ്ഥാന സമിതി യോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.

ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒരു പ്രവര്‍ത്തനത്തിലും പങ്കാളിയാവില്ല. ബഹുജന പിന്തുണ ആര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് പാര്‍ട്ടി രീതി. സഖാക്കള്‍ ജനങ്ങളുമായി വിനയാന്വിതമായി ഇടപെടുക.

പലപ്പോഴും പാര്‍ട്ടി സഖാക്കള്‍ പല കാര്യങ്ങളിലും ജനങ്ങളെ സമീപിക്കാറുണ്ട്. അങ്ങനെയുള്ള അവസരത്തില്‍ അവര്‍ പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിച്ചെന്നുവരില്ല. അങ്ങനെയുള്ളവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാവണം ഏതു പ്രവര്‍ത്തനങ്ങളും നമ്മള്‍ സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മുസ്‌ലിം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയത ശക്തിപ്പെടുത്താനാണ് സംഘപരിവര്‍ ശ്രമിക്കുന്നത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭം കണക്കിലടുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് വലതുപക്ഷവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

ന്യൂനപക്ഷ വിഭാഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ രൂപത്തില്‍ മതന്യൂനപക്ഷങ്ങളെ വര്‍ഗീയമായി അണിനിരത്താന്‍ പ്രത്യേകിച്ച് മുസ്‌ലിം വര്‍ഗീയത ശക്തിപ്പെടുത്താന്‍ തീവ്രമായ ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. അതിനു നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ പേരുകളിലൊക്കെ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്നും കോടിയേരി ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇതില്‍ നിന്നും വ്യക്തമാകുന്നത് മുസ്‌ലിം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെടുകയാണെന്നാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ വിപലുമായി അണിനിരത്താന്‍ പാര്‍ട്ടിക്ക് സാധിക്കണം. ‘ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന് ശക്തമായ സംഘടനാ രൂപം കേരളത്തിലുണ്ട്. ആര്‍.എസ്.എസിന്റെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് ആര്‍.എസ്.എസ് സംഘടനാ ശക്തിക്കൊപ്പം കേന്ദ്ര ഭരണം കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടത്തുന്നുണ്ട്. ഈ വെല്ലുവിളികൂടി ഏറ്റെടുത്തുകൊണ്ടാവണം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം കാലോചിതമായി മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇതില്‍ നിന്നും വ്യക്തമാകുന്നത് മുസ്‌ലിം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെടുകയാണെന്നാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ വിപലുമായി അണിനിരത്താന്‍ പാര്‍ട്ടിക്ക് സാധിക്കണം. ‘ അദ്ദേഹം പറഞ്ഞു.