| Saturday, 23rd February 2019, 11:33 am

മാടമ്പിത്തരം മനസില്‍ വെച്ചാല്‍ മതി; മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.ഐ.എമ്മിനില്ല; സുകുമാരന്‍ നായരോട് കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.ഐ.എമ്മിനില്ലെന്നും മാടമ്പിത്തരം മനസില്‍ വെച്ചാല്‍ മതിയെന്നുമാണ് കോടിയേരി പറഞ്ഞത്.

ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം എന്‍.എസ്.എസ് തള്ളിയിരുന്നു. മുഖ്യമന്ത്രിയോടും കോടിയേരിയോടും നേരത്തെ അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും അതിനാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചത്.

Also read:ഇന്ത്യാ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി അതിഥികള്‍

ആചാരം സംരക്ഷിക്കണമെന്ന് ഇരുവരോടും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. അനുകൂല പ്രതികരണമല്ല ഇരുവരില്‍ നിന്നുമുണ്ടായതെന്നും എന്‍.എസ്.എസ് വിശദീകരിച്ചിരുന്നു.

എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വേണമെങ്കില്‍ അങ്ങോട്ടുപോയി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നുമായിരുന്നു കോടിയേരി നേരത്തെ പറഞ്ഞത്.

We use cookies to give you the best possible experience. Learn more