തിരുവനന്തപുരം: എന്‍.എസ്.എസിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.ഐ.എമ്മിനില്ലെന്നും മാടമ്പിത്തരം മനസില്‍ വെച്ചാല്‍ മതിയെന്നുമാണ് കോടിയേരി പറഞ്ഞത്.
ശബരിമല വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം എന്‍.എസ്.എസ് തള്ളിയിരുന്നു. മുഖ്യമന്ത്രിയോടും കോടിയേരിയോടും നേരത്തെ അഭ്യര്‍ത്ഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും അതിനാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചത്.
ആചാരം സംരക്ഷിക്കണമെന്ന് ഇരുവരോടും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. അനുകൂല പ്രതികരണമല്ല ഇരുവരില്‍ നിന്നുമുണ്ടായതെന്നും എന്‍.എസ്.എസ് വിശദീകരിച്ചിരുന്നു.
എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും വേണമെങ്കില്‍ അങ്ങോട്ടുപോയി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നുമായിരുന്നു കോടിയേരി നേരത്തെ പറഞ്ഞത്.