ആലപ്പുഴ: ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയെ സി.പി.ഐ.എമ്മിലേക്ക് ക്ഷണിച്ച് സി.പി.ഐ.എം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഗൗരിയിമ്മയുടെ ആലപ്പുഴയിലുള്ള വസതിയിലെത്തി ഇക്കാര്യം അറിയിച്ചത്.
പാര്‍ട്ടിയില്‍ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാന്യമായ പരിഗണന സി.പി.ഐ.എമ്മില്‍ ലഭിക്കണമെന്നതടക്കമുള്ള കാര്യങ്ങളാണ് അര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കിടെ ഗൗരിയമ്മ ആവശ്യപ്പെട്ടത്. ജെ.എസ്.എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ മറുപടി പറയാമെന്നും ഗൗരിയമ്മ കോടിയേരിയെ അറിയിച്ചു.
ഇപ്പോള്‍ യു.ഡി.എഫുമായി അകന്ന് കഴിയുന്ന ജെ.എസ്.എസ് ഇടത് മുന്നണിയില്‍ തങ്ങളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ സന്ദര്‍ശനം. യു.ഡ.എഫ് വിട്ട് പോന്ന കക്ഷികളെയെല്ലാം ഉള്‍പ്പെടുത്തി മുന്നണി വികസിപ്പിക്കുമെന്ന് സെക്രട്ടറി പദം ഏറ്റതിന് ശേഷം കോടിയേരി ബാലകൃഷണന്‍ പറഞ്ഞിരുന്നു.
നിലവില്‍ മുന്നണി പ്രവേശന മോഹവുമായി ചെറു കക്ഷികളായ സി.എം.പി(അരവിന്ദാക്ഷന്‍ വിഭാഗം), ഐ.എന്‍.എല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക് തുടങ്ങിയവരെല്ലാം ഇടത് മുന്നണിക്ക് പുറത്തുണ്ട്.