| Friday, 17th July 2015, 7:30 pm

ഗൗരിയമ്മ സി.പി.ഐ.എമ്മിലേക്ക് ജെ.എസ്.എസ് സി.പി.ഐ.എമ്മില്‍ ലയിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗൗരിയമ്മ സി.പി.ഐ.എമ്മിലേക്ക്. ജെ.എസ്.എസ് സി.പി.ഐ.എമ്മില്‍ ലയിക്കും. ജെ.എസ്.എസ്- സി.പി.ഐ.എം ലയനം ഓഗസ്റ്റ് 19 ന് കൃഷ്ണപിള്ള ദിനത്തില്‍ നടക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കോടിയേരി ഗൗരിയമ്മയെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 1951 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നു ഗൗരിയമ്മ. ഇവരെ 1994 ല്‍ ആണ് സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കിയത്.

1960-70 കാലയളവില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിന്റെ പ്രമുഖ ശില്‍പ്പിയാണ് ഗൗരിയമ്മ. ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റെക്കോര്‍ഡും ഗൗരിയമ്മയുടെ പേരിലാണ്. ജെ.എസ്.എസ് ലയനത്തോട് എതിര്‍പ്പില്ലെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വം അറിയിച്ചു. ഇക്കാര്യം നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും കേന്ദ്രനേതൃത്വം പറഞ്ഞു.

We use cookies to give you the best possible experience. Learn more