കൊച്ചി: പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റിനെതിരെ നടക്കുന്ന സമരത്തെ പൊലീസ് നേരിട്ട നടപടിയെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പുതുവൈപ്പ് പദ്ധതി വേണ്ടെന്ന് വെക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നും കോടിയേരി പറഞ്ഞു.
Also read കാസര്‍ഗോട്ടെ ഗാസ റോഡ് വിവാദത്തില്‍; യാതൊരു വിവാദങ്ങളുമില്ലാതെ ഫലസ്തീനില്‍ ഇന്ത്യാ റോഡും മഹാത്മാഗാന്ധി റോഡും
പ്രധാനമന്ത്രി വരുന്ന ദിവസം സമരംനടത്തിയത് തെറ്റായെന്ന് പറഞ്ഞ കോടിയേരി പൊലീസ് സമരം തടഞ്ഞില്ലെങ്കില്‍ സ്ഥിതി മറ്റൊന്നായേനെയന്നും പ്രധാനമന്ത്രി വരുന്ന സ്ഥലത്തേക്ക് കടക്കാനുള്ള ശ്രമമാണ് തടഞ്ഞതെന്നും കോടിയേരി പറഞ്ഞു.
“വികസനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനില്ല. ഒരുതരത്തിലുള്ള വികസനവുംനടത്താന് അനുവദിക്കില്ലെന്ന നിലപാടാണ് ചിലര്‍ക്ക്” കോടിയേരി പറഞ്ഞു.
പൊലീസ് ആക്രമിച്ചതിന്റെ മൃഗീയത വേറെ ചര്‍ച്ചചെയ്യണമെന്ന് പറഞ്ഞ കോടിയേരി സമരസമിതി നിലപാട് പുന:പരിശോധിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.