| Saturday, 8th July 2017, 10:46 am

സി.പി.ഐ ആത്മപരിശോധനയ്ക്ക് തയ്യാറാകണം; വിവാദങ്ങള്‍ ബന്ധം വഷളാക്കുമെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ ആത്മപരിശോധനയ്ക്ക് തയാറാകണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരസ്യപ്രസ്താവനകളിലൂടെ വിവാദങ്ങളുണ്ടാക്കുന്നത് മുന്നണി രീതിയല്ലെന്നും കോടിയേരി പറഞ്ഞു.


Dont Miss ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ വ്യാപാരിയെ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ ; ഗൂഢാലോചന നടത്തിയത് ബി.ജെ.പി ജില്ലാനേതാവിന്റെ നേതൃത്വത്തിലെന്ന് പൊലീസ്


വിശാല ഇടത്‌ഐക്യം മുന്‍നിര്‍ത്തിയാണ് സി.പി.ഐ.എം പ്രതികരിക്കാത്തത്. വിവാദങ്ങള്‍ മുന്നണി ബന്ധം വഷളാക്കും. സി.പി.ഐ.എമ്മിന് “ഈഗോ” ഇല്ലെന്നും മനോരമ ന്യൂസിന്റെ “നേരേ ചൊവ്വേ” പരിപാടിയില്‍ കോടിയേരി പറഞ്ഞു.

മൂന്നാറിലെ ഭൂമി പ്രശ്‌നത്തില്‍ സി.പി.ഐ.എം നിലപാടാണ് ശരിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. പ്രാദേശിക നേതാക്കള്‍ പോലും സി.പി.ഐ യെ കൈവിട്ടത് ഇതിനു തെളിവാണ്.

മൂന്നാറില്‍ കോടതി വിധി നടപ്പാക്കും. വിട്ടുപോയ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കും. ജെഡിയുവിനും ആര്‍.എസ്.പിക്കും പുനഃപരിശോധന നടത്താമെന്നും കോടിയേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more