| Sunday, 15th October 2017, 10:05 am

യൂ.ഡി.എഫിന്റെ വിജയം വെറും സാങ്കേതികം മാത്രം;  ലീഡ് കുറഞ്ഞതിലൂടെ ജനങ്ങളുടെ മുന്നില്‍ തോറ്റെന്നും കോടിയേരി ബാലകൃഷണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വേങ്ങര തെരഞ്ഞെടുപ്പിലെ ഫലം ഏകദേശം ഉറപ്പിച്ചു കഴിഞ്ഞെങ്കിലും  യൂ.ഡി.എഫിന്റെ വിജയം സാങ്കേതിക വിജയം മാത്രമാണെന്നും ഭൂരിപക്ഷം കുറഞ്ഞതിലൂടെ യു.ഡി.എഫിന് ജനങ്ങളുടെ മുന്നില്‍ യഥാര്‍ത്ഥത്തില്‍ തോല്‍വി സംഭവിച്ചെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സോളാര്‍ കേസ് ഈ തെരഞ്ഞടുപ്പില്‍ ഘടകമായിരുന്നില്ലെന്നും വോട്ടിംഗ് തുടങ്ങി എത്രയോ കഴിഞ്ഞ ശേഷമാണ് റിപ്പോര്‍ട്ടില്‍ മേലുള്ള അന്വേഷണം പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോളാര്‍ കേസ് ഒരു ചര്‍ച്ചയായിരുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വേങ്ങരയിലെ ഫലം ഗവണ്‍മെന്റിന്റെ വിലയിരുത്തലല്ലെന്നും ഒരു അസംബ്ലി മണ്ഡലത്തിലെ ഫലം ഗവണ്‍മെന്റിന്റെ വിലയിരുത്തല്‍ ആകില്ലെന്ന് തന്നെയായിരുന്നു പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.


Also Read വോട്ടെണ്ണല്‍ പൂര്‍ത്തിയായ മൂന്ന് പഞ്ചായത്തുകളിലും ലീഗിന്റെ ഭൂരിപക്ഷത്തില്‍ ഇടിവ്: എ.ആര്‍ നഗറില്‍ കുറഞ്ഞത് 3000ത്തിലേറെ വോട്ടുകള്‍


അതേ സമയം ഗവണ്‍മെന്റിന്റെ അംഗീകാരം വര്‍ധിച്ച് വരുന്നതിന്റെ തെളിവാണ് യൂ.ഡി.എഫിന് ലീഡ് കുറഞ്ഞതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

We use cookies to give you the best possible experience. Learn more